ദുരിതാശ്വാസത്തിനു ദേവതീർഥയുടെ സമ്പാദ്യവും

ഉള്ള്യേരി: പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് ബാലികയുടെ സ്‌നേഹനിധി കൈമാറി. ചെറുകാട് സ്മാരക കലാസമിതി സംഘടിപ്പിച്ച രോഗനിർണയ ക്യാമ്പിലാണ് വട്ടക്കണ്ടി ദീപേഷി​െൻറ മകൾ ദേവതീർഥ ഒരുവർഷമായി സമ്പാദിച്ച ത​െൻറ പണക്കുടുക്ക കൈമാറിയത്. കലാസമിതി പ്രസിഡൻറ് ഇ.കെ. സജീവൻ അധ്യക്ഷത വഹിച്ചു. സി.എം. ധർമാനന്ദനിൽനിന്ന് ദുരിതാശ്വാസ നിധിയിേലക്കുള്ള തുക സ്വീകരിച്ചു വാർഡ് മെംബർ രവീന്ദ്രൻ ആലങ്കോട് ഉദ്ഘാടനം ചെയ്തു. വി.കെ. വിജയൻ, എ.കെ. മുരളി, എ.പി. സുന്ദരൻ, യു.എം. അശോകൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.