ദുരിതാശ്വാസം: ജില്ല സ്​പോർട്​സ്​ കൗൺസിൽ ഗൃഹോപകരണങ്ങൾ നൽകി

കോഴിക്കോട്: കലക്ടറുടെ സ്നേഹപൂർവം പദ്ധതിയിലേക്ക് ജില്ല സ്പോർട്സ് കൗൺസിൽ 20 കുടുംബങ്ങൾക്ക് 10,000 രൂപ വീതം വിലവരുന്ന ഗൃഹോപകരണങ്ങൾ വിതരണം ചെയ്തു. കെ.യു.ഡബ്ല്യു.ജെ പ്രസിഡൻറ് കമാൽ വരദൂർ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. അനിത, എം. ഹാരിസ്, എ. മൂസഹാജി, ഒ. രാജഗോപാൽ, എൻ. പത്മനാഭൻ, വി.എം. മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.