സ്വീകരണം നൽകി

കൊടുവള്ളി: സഹകരണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ കാരശ്ശേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എൻ.കെ. അബ്ദുറഹ്മാന് കൊടുവള്ളി കോഓപറേറ്റിവ് ഹൗസിങ് സൊസൈറ്റി . സംഘത്തി​െൻറ സ്നേഹോപഹാരം കൊടുവള്ളി നഗരസഭ ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ വിതരണം ചെയ്തു. പ്രസിഡൻറ് അഡ്വ. വേളാട്ട് അഹമ്മദ് അധ്യക്ഷത വഹിച്ചു. എ.പി. മജീദ് മാസ്റ്റർ, വി.കെ. അബ്ദു ഹാജി, എം.എ. ഗഫൂർ, സി.എം. ഗോപാലൻ, കെ.കെ.എ. ഖാദർ, ഹബീബ് തമ്പി, കെ.ടി. സുനി, മഹേഷ്, കെ.കെ. സഫീന, എൻ.പി. സുബൈർ, പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.