ക്ഷേമപെൻഷൻ അട്ടിമറിക്കെതിരെ മുസ്‌ലിംലീഗ് ധർണ

കൊടിയത്തൂർ: സംസ്ഥാന സർക്കാർ ഗ്രമപഞ്ചായത്തുകൾ മുേഖന വിതരണം ചെയ്തവരുന്ന ആറോളം ക്ഷേമപെൻഷനുകൾ ലഭിച്ചുവരുന്ന പാവപ്പെട്ടവരെ ഒഴിവാക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ ഇറക്കി ദ്രോഹിക്കുന്ന നയത്തിനെതിരെ സംസ്ഥാന ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കൊടിയത്തൂർ പഞ്ചായത് ലീഗ് കമ്മിറ്റി സായാഹ്ന ധർണ നടത്തി. ജില്ല ലീഗ് സെക്രട്ടറി വി.കെ. ഹുസൈൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു. കെ.വി. അബ്ദുറഹ്മാൻ, മജീദ് പുതുക്കുടി, കെ. ഹസൻകുട്ടി, എസ്.എ. നാസർ, എൻ. ജമാൽ, സി.പി. അസീസ്, എം.പി. മജീദ്, വി.പി.എ. ജലീൽ, ഷാബുസ് അഹമ്മദ്, നൗഫൽ പുതുക്കുടി, ഫസൽ കൊടിയത്തൂർ, കെ.വി. നവാസ് എന്നിവർ സംസാരിച്ചു. പഞ്ചായത് ലീഗ് ജനറൽ സെക്രട്ടറി എൻ.കെ. അഷ്‌റഫ് സ്വാഗതവും ഇ.എ. ജബ്ബാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.