ബേപ്പൂരിലെ ലോഡ്ജിൽ കത്തിക്കുത്ത്: പ്രതിയെ റിമാൻഡ് ചെയ്തു

ബേപ്പൂരിലെ ലോഡ്ജിൽ കത്തിക്കുത്ത്: പ്രതിയെ റിമാൻഡ് ചെയ്തു ബേപ്പൂർ: ബസ്സ്റ്റാൻഡിന് മുൻവശത്തെ സൂപ്പർമാർക്കറ്റിന് മുകളിലുള്ള ലോഡ്ജിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ കത്തിക്കുത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സംസ്ഥാനത്തെ ദെമാജി ജില്ലയിലെ അന്താരി ചുത്തിയയുടെ മകൻ ദേബാജിത്ത് ചുത്തിയയെയാണ് (26) അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി എട്ട് മണിക്കാണ് ഇരു മുറികളിലായി താമസിക്കുന്ന അസം സ്വദേശികളും പശ്ചിമ ബംഗാൾ സ്വദേശികളും തമ്മിൽ തർക്കമുണ്ടായി കത്തിക്കുത്തിൽ കലാശിച്ചത്. പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പുർ ജില്ലയിലെ ഗയാസ് സ്വദേശി മുഹമ്മദ് മഖ്ബൂലി​െൻറ മകൻ ജഹാംഗീർ ഹുസൈൻ (28), സഹോദരൻ അഹാംഗീർ ഹുസൈൻ (26) എന്നിവർക്കാണ് കുത്തേറ്റത്. ജഹാംഗീർ ഹുസൈ​െൻറ വാരിയെല്ല് ഭാഗത്തും സഹോദരൻ അഹാംഗീറിന് കൈക്കും കത്തികൊണ്ട് പ്രതി കുത്തുകയായിരുന്നു. ഇവരെ ഉടനെതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാരിയെല്ലിന് കുത്തേറ്റ ജഹാംഗീറിനെ ഉടൻതന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കി. കുത്തേറ്റവരുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിക്കൂടി പ്രതികളെന്ന് സംശയിക്കുന്ന രണ്ടാളുകളെ പിടികൂടി ബേപ്പൂർ പൊലീസിൽ ഏൽപിച്ചത്. എന്നാൽ, ദേബാജിത്ത് ചുത്തിയ കുറ്റം സമ്മതിച്ചതോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മദ്യലഹരിയിലാണ് തർക്കം ഉണ്ടായതെന്ന് പറയുന്നു. കുത്തേറ്റവർ ബേപ്പൂരും പരിസരങ്ങളിലും പെയിൻറിങ് ജോലി ചെയ്യുന്നവരാണ്. പ്രതി ബേപ്പൂർ ഫിഷിങ് ഹാർബറിൽ മത്സ്യമേഖലയിൽ ജോലി ചെയ്യുന്ന ആളാണ്. photo: debajith chuthiya (26) ബേപ്പൂരിലെ ലോഡ്ജിൽ നടന്ന കത്തിക്കുത്തിൽ അറസ്റ്റിലായ അസം സംസ്ഥാനക്കാരൻ ദേബാജിത്ത് ചുത്തിയ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.