കാർ യാത്രികർ പൊലീസിനെ മർദിച്ച്​ രക്ഷപ്പെട്ടു

രാമനാട്ടുകര: ലോറിക്ക് മാർഗതടസ്സം സൃഷ്ടിച്ച കാർ യാത്രക്കാർ സ്ഥലത്തെത്തിയ പൊലീസുകാരെ മർദിച്ച് രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലും കുന്ന് റോഡിലാണ് സംഭവം. ടോറസ് ലോറിക്ക് മാർഗതടസ്സം സൃഷ്ടിച്ച് നിർത്തിയിട്ട അംബാസഡർ കാറിൽ മൂന്ന് പേരാണുണ്ടായിരുന്നത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ലോറി ഡ്രൈവറെയും പൊലീസുകാരെയും മർർദിച്ച്, കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. എസ്.ഐ ഹരീഷിനെയും പൊലീസുകാരനെയുമാണ് സംഘം മർദിച്ചത്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.