ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയം ^എം.എം. ഹസന്‍

ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയം -എം.എം. ഹസന്‍ കോഴിക്കോട്: പ്രളയാനന്തരം ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. ഡി.സി.സി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ ജില്ല കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം‍. മുഖ്യമന്ത്രി സംസ്ഥാനത്തില്ലാത്ത സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം സ്തംഭിച്ചിരിക്കയാണ്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കോണ്‍ഗ്രസ് പ്രഖ്യാപിച്ച 1000 വീട് പദ്ധതിയില്‍ മികച്ച പ്രതികരണമാണ് അണികളില്‍നിന്ന് വരുന്നത് -അദ്ദേഹം പറഞ്ഞു. എം.കെ. രാഘവന്‍ എം.പി, പി.വി. ഗംഗാധരന്‍, പ്രവാസി കോണ്‍ഗ്രസ്, ഡിസി.സി പ്രസിഡൻറ് എന്നിവര്‍ ചടങ്ങിൽ, തങ്ങള്‍ വീട് നിർമിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷതവഹിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.എം. സുരേഷ്ബാബു, വി.എ. നാരായണന്‍, എന്‍. സുബ്രഹ്മണ്യന്‍, കെ.പി. അനില്‍കുമാര്‍, സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍, മുന്‍മന്ത്രി എം.ടി. പത്മ, കെ.സി. അബു എന്നിവർ സംബന്ധിച്ചു. ഹബീബ് തമ്പി സ്വാഗതവും വിനോദ് പടനിലം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.