പ്രളയക്കെടുതി: ആനുകൂല്യം നേടാൻ വീടുകൾ പൊളിക്കുന്നു; കണക്ക്​ പെരുപ്പിക്കുന്നു

വെള്ളമുണ്ട (വയനാട്): പ്രളയക്കെടുതി ആനുകൂല്യം ലഭിക്കാൻ കണക്കുകൾ പെരുപ്പിച്ചുകാട്ടുകയും വീടുകളുടെ ഭാഗം പൊളിച്ചിടുകയും ചെയ്യുന്നതായി ആക്ഷേപം. ജില്ല ഭരണകൂടത്തി​െൻറ മേൽനോട്ടത്തിൽ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്താൻ സർവേ നടത്തിയവരാണ് ഇതുസംബന്ധിച്ച സൂചന നൽകുന്നത്. നല്ല വീടുകൾപോലും ഭാഗികമായി പൊളിച്ച് സർക്കാർ ആനുകൂല്യത്തിന് അപേക്ഷ നൽകിയതായി കണ്ടെത്തി. നേരത്തേ തകർന്ന വീടുകളിൽ പലതും പ്രളയക്കെടുതിയിൽപെടുത്തിയെന്നും പറയുന്നു. ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചുകിട്ടിയ ചില കുടുംബങ്ങൾ മഴക്ക് മുേമ്പ പൊളിച്ച വീട് കാണിച്ച് സന്നദ്ധ സംഘടനകളിൽനിന്ന് ആനുകൂല്യം വാങ്ങുന്നതായും വിമർശനമുയർന്നു. കണക്കുകൾ പെരുപ്പിച്ച് കാട്ടി റിപ്പോർട്ട് നൽകിയ വിദ്യാഭ്യാസ വകുപ്പി​െൻറ നടപടിയും വിവാദമായി. പ്രളയത്തിൽ തകർന്ന ജില്ലയിലെ സ്കൂളുകൾ പുതുക്കിപ്പണിയാൻ ലോകബാങ്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് നേടാൻ നൽകിയ കണക്കുകളാണ് വിവാദത്തിനിടയാക്കിയത്. പ്രളയത്തിൽ ജില്ലയിലെ നാല് സ്കൂളുകളാണ് പൂർണമായി തകർന്നത്. 115 സ്കൂളുകളുടെ കണക്കാണത്രെ ജില്ല വിദ്യാഭ്യാസ വകുപ്പ് നൽകിയത്. കുട്ടനാട്ടിൽ പോലും 42 സ്കൂളുകളാണ് തകർന്നത്. ഇതോടെ, റീസർവേ നടത്തി യഥാർഥ കണക്കുകൾ നൽകാൻ മേലധികാരികൾ വകുപ്പിന് നിർദേശം നൽകിയതായാണ് വിവരം. വീടുകൾ പൊളിച്ചും തെറ്റായ വിവരങ്ങൾ നൽകിയും ആനുകൂല്യത്തിന് അർഹത നേടുന്നത് യഥാർഥ ഇരകൾക്ക് ആനുകൂല്യം ലഭിക്കാൻ കാലതാമസമുണ്ടാക്കുമെന്ന് ആശങ്കയുണ്ട്. രാഷ്ട്രീയ നേതൃത്വത്തി​െൻറ അറിവോടെയാണ് അനർഹർ പട്ടികയിൽ കയറുന്നതെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.