സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണ -എം.എം. ഹസന്‍

കോഴിക്കോട്: ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയിൽ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്ക് ധാർമിക പിന്തുണ നൽകുന്നതായി കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകരും എം.എല്‍.എമാരും സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചിട്ടുണ്ട്. ജില്ല കോണ്‍ഗ്രസ് നേതൃയോഗം നടക്കുന്നതിനാലാണ് തനിക്ക് സമരപ്പന്തലില്‍ എത്താന്‍ സാധിക്കാത്തതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തി​െൻറ ഭാഗമായി കോൺഗ്രസ് 1000 വീടുകള്‍ നിർമിച്ചുനൽകുമെന്നും ഹസൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.