ജില്ല ലൈബ്രറി കൗൺസിൽ വായന മത്സരം

നടുവണ്ണൂർ: ജില്ല ലൈബ്രറി കൗൺസിൽ നടുവണ്ണൂർ പഞ്ചായത്ത് നേതൃസമിതി തലമത്സരം എൻ. ആലി ഉദ്ഘാടനം ചെയ്തു. പി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ടി.സി. സുരേന്ദ്രൻ, എം.എൻ. ദാമോദരൻ എന്നിവർ സംസാരിച്ചു. യു.പി തല വായന മത്സര വിജയികൾക്ക് കെ.കെ. സദാനന്ദനും വനിത വായന മത്സര വിജയികൾക്ക് വി. അജിലയും സമ്മാനം വിതരണം ചെയ്തു. വനിത വായന മത്സരത്തിൽ വി.വി. സബിത, കെ.പി. റിജിന, വി.പി. സുബൈദ എന്നിവർ വിജയികളായി. യു.പി തലത്തിൽ പി.എസ്. കീർത്തന, നിവേദ് എൽ. ബിനു, ദേവിക ബൈജു എന്നിവർ വിജയികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.