പൂർവ വിദ്യാർഥികളായ മത്സ്യത്തൊഴിലാളികളെ ആദരിച്ചു

പൂർവ വിദ്യാർഥികളായ മത്സ്യത്തൊഴിലാളികളെ ആദരിച്ചു കൊയിലാണ്ടി: രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഗവ. മാപ്പിള വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥികളായ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.പി. പ്രേംജിത്ത്, വി.കെ. മിഥുൻ, എം.ജി. സംജാദ്, വി.കെ. പ്രോജേഷ്, വി.കെ. സുബീഷ് എന്നിവരെയാണ് ആദരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർഥികളിൽനിന്ന് ശേഖരിച്ച 2.10 ലക്ഷം രൂപ കൈമാറി. നഗരസഭ കൗൺസിലർ വി.പി. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. കെ. ബീന, അജിത കൃഷ്ണ കുളങ്ങര, പ്രിൻസിപ്പൽ ഇ.കെ. ഷൈനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.