എലിപ്പനി: മന്ദങ്കാവിൽ പ്രതിരോധ പ്രവർത്തനവും മെഡിക്കൽ ക്യാമ്പും

എലിപ്പനി: മന്ദങ്കാവിൽ പ്രതിരോധ പ്രവർത്തനവും മെഡിക്കൽ ക്യാമ്പും നടുവണ്ണൂർ: പഞ്ചായത്തിലെ 13ാം വാർഡിൽ രണ്ടു പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ദങ്കാവിൽ പ്രതിരോധപ്രവർത്തനവും മെഡിക്കൽ ക്യാമ്പും നടത്തി. ആരോഗ്യപ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി 200ഓളം വീടുകളിൽ പ്രതിരോധ ഗുളിക വിതരണവും ബോധവത്കരണവും നടത്തി. ക്ലാസിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇ. വിനോദ് നേതൃത്വം നൽകി. മെഡിക്കൽ ക്യാമ്പിന് ഡോ. സിജീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ബീന കുര്യൻ, എൽ.എച്ച്.ഐ പത്മിനി, ജെ.എച്ച്.ഐമാരായ എൻ. സിറാജ്, ഇ. വിനോദ്, വി.കെ. സജീവൻ, വിശ്വംഭരി, ഷെൽജി, സഫിയ, ബുഷ്റ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.