കുഞ്ഞുടുപ്പുകളുമായി കുട്ടികളെത്തി

കുറ്റ്യാടി: പ്രളയത്തിൽ ഇരകളായ കുഞ്ഞുങ്ങൾക്ക് കുറ്റ്യാടി എം.ഐ.യു.പി സ്കൂൾ വിദ്യാർഥികളുടെ സാന്ത്വനസ്പർശം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വീകരിക്കാൻ മന്ത്രിമാരും കലക്ടറും ജനപ്രതിനിധികളും കുറ്റ്യാടിയിൽ എത്തിയപ്പോഴാണ് കുട്ടികൾ കുഞ്ഞുടുപ്പുകളുമായി കാണാനെത്തിയത്. പ്രളയബാധിത മേഖലകളിലെ കുട്ടികൾക്ക് കൈമാറാനായിരുന്നു ഇത്. ഇതോടൊപ്പം പഠനസാമഗ്രികളും ഉണ്ടായിരുന്നു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, കലക്ടർ യു.വി. ജോസ്, പാറക്കൽ അബ്ദുല്ല എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത്, പഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ തുടങ്ങിയവർ ചേർന്ന് സാധനങ്ങളുടെ ലിസ്റ്റ് സ്വീകരിച്ചു. തുടർന്നാണ് കലക്ടർ യു.വി. ജോസ് കുട്ടികൾക്കൊപ്പം അവർ ശേഖരിച്ച സാധനങ്ങൾ കാണാൻ പുറത്തേക്കിറങ്ങിയത്. പഠനോപകരണങ്ങൾ പരിശോധിച്ച കലക്ടർ അവരോട് കുശലാന്വേഷണം നടത്തി. തുടർന്ന് സെൽഫിയും എടുത്താണ് കുട്ടികളെ യാത്രയാക്കിയത്. നോട്ട്ബുക്ക്, പേന, കുട, ബാഗ്, ബോക്സ് തുടങ്ങിയവയുടെ ശേഖരമാണ് കുട്ടികൾ കൈമാറിയത്. സ്കൂൾ ലീഡർ സി. നാസിബ്, പി. ശ്രേയ, പി.പി. ഇഫാറ, സി. ഫർഹാൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.