വസ്ത്രവും ഭക്ഷ്യവിഭവങ്ങളും നൽകി

വസ്ത്രവും ഭക്ഷ്യവിഭവങ്ങളും നൽകി കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ വലിയപറമ്പത്ത്, പൊയിൽ, ചീത്തപാട്, ഓടങ്കോട്ട് കോളനി നിവാസികൾക്ക് പഴശ്ശിരാജാവി​െൻറ പിൻതലമുറയിലെ കാർത്തികതിരുനാൾ രവിവർമ രാജാവി​െൻറ സാന്നിധ്യത്തിൽ വസ്ത്രവും ഭഷ്യവസ്തുക്കളും നൽകി. കാവിലുംപാറ പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.പി. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. കുറ്റ്യാടിയിലെ ജീവകാരുണ്യ സാമൂഹിക പ്രവർത്തകയായ നിലാതി നാരായണി മുഖ്യപ്രഭാഷണം നടത്തി. മാക്കൂൽ കേളപ്പൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. സുരേഷ്, െക.കെ. മോളി, മായ പുല്ലാട്, ജോസഫ് കാഞ്ഞിരത്തിങ്കൽ, സി.ആർ. സുരേഷ്, അല്ലി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ചീത്തപാട് കോളനിയിലെ മൂപ്പത്തി ജാനുവിനെ രവിവർമ രാജ പൊന്നാടയണിയിച്ച് ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.