കാരുണ്യത്തിന്​ കൈകളെന്തിന്​?

ചെറുകുന്ന് (കണ്ണൂർ): ഇരുകൈകളും ഒരു കാലിന് സ്വാധീനവും ഇല്ലാതെയാണ് ഒാമശ്ശേരി വെളിമണ്ണ സ്വദേശി മുഹമ്മദ് അസീം ജനിച്ചുവീണത്. എന്നാൽ, പ്രളയ ദുരിതാശ്വാസത്തിന് സഹായം നൽകാൻ ഇൗ പന്ത്രണ്ടുകാരന് ഇതൊന്നും തടസ്സമായില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുഹമ്മദ് അസീം നൽകിയത് 53,815 രൂപ. ചെറുകുന്ന് സർക്കാർ എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജന് അസീം തുക കൈമാറി. പ്രളയ ദുരന്തത്തിൽപെട്ടവരെ സഹായിക്കാൻ തനിക്ക് സമ്മാനമായി ലഭിച്ച 2000 രൂപ നൽകണമെന്ന് വെളിമണ്ണയിലെ മുഹമ്മദ് സഇൗദ്-ജംസീന ദമ്പതികളുടെ അഞ്ചു മക്കളിൽ മൂത്ത മകനായ അസീം തീരുമാനിച്ചിരുന്നു. ഇത് തീരെ കുറഞ്ഞുപോകുമെന്ന് തോന്നിയപ്പോൾ അസീം ത​െൻറ മഹല്ലിലുള്ളവരോടും സുഹൃത്തുക്കളോടും സഹായമഭ്യർഥിച്ചു. അസീമി​െൻറ സന്തോഷം മുൻനിർത്തി സഹായിക്കാൻ അവർ മുേന്നാട്ടുവന്നതോടെ തുക 53,815 രൂപയിലെത്തി. കഴിഞ്ഞദിവസം വിദ്യാർഥികളോട് മുഖ്യമന്ത്രി സഹായമഭ്യർഥിച്ചതോടെ ഇൗ തുക മുഖ്യമന്ത്രിക്ക് കൈമാറാനാണ് ആലോചിച്ചത്. എന്നാൽ, മുഖ്യമന്ത്രിയുടെ അഭാവത്തിൽ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സ്വീകരിക്കുന്ന മന്ത്രി ഇ.പി. ജയരാജനെ തിരുവനന്തപുരത്ത് ചെന്നുകണ്ട് കൈമാറാനായിരുന്നു പിന്നീടുള്ള തീരുമാനം. എന്നാൽ, ചൊവ്വാഴ്ച കണ്ണൂരിൽ ഫണ്ട് സ്വീകരിക്കുന്നതറിഞ്ഞ് ഇവിടെയെത്തുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ 'ഉജ്ജ്വലബാല്യം' പുരസ്കാരജേതാവ് കൂടിയാണ് അസീം. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അസീം കത്തെഴുതിയാണ് വെളിമണ്ണ ഗവ. എല്‍.പി സ്‌കൂള്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തത്. ഏഴാം ക്ലാസ് പൂർത്തിയായേതാടെ ഹൈസ്കൂളായി ഉയർത്താൻ വീണ്ടും സർക്കാറിന് കത്തെഴുതുകയും സമരം നടത്തുകയും ഹൈകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. നടപടികൾ അനുകൂലമായിവരുന്നതിനിടെ സർക്കാർ അപ്പീൽ പോയതിൽ നിരാശനാണ് അസീം. വീടിന് സമീപത്ത് മറ്റു ഹൈസ്കൂളുകൾ ഇല്ലാത്തതിനാൽ വീട്ടിൽ കഴിച്ചുകൂട്ടുകയാണ്. ഒരു കാലിലെ കൈവിരലുകളിൽ പേന ഉറപ്പിച്ചാണ് മുഹമ്മദ് അസീം കത്തുകൾ എഴുതുന്നത്. ഹംന ലുബാന, മുഹമ്മദ് സിഷർ, മുഹമ്മദ് ഗസായി, സിദ എന്നിവർ സഹോദരങ്ങളാണ്. കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ സ്കൂളി​െൻറ കാര്യത്തിൽ ഇപ്പോൾ സർക്കാർതലത്തിൽ തീരുമാനമെടുക്കാൻ സാധ്യമല്ലെന്നും വിധിക്കുശേഷം മുഹമ്മദ് അസീമി​െൻറ ജീവിതത്തിനും പഠനത്തിനും ആവശ്യമായ സഹായം ഒരുക്കുമെന്നും മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.