പൂവാട്ടുപറമ്പ‌് എ.എൽ.പി സ‌്കൂൾ സംരക്ഷണസമിതി സമരത്തിന്​

കോഴിക്കോട‌്: പൂവാട്ടുപറമ്പ‌് എ.എൽ.പി സ‌്കൂൾ മാനേജ‌്മ​െൻറി​െൻറ ദുർവാശിയും ധിക്കാരവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട‌് സ‌്കൂൾ സംരക്ഷണസമിതി നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തുമെന്ന‌് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ‌്ച രാവിലെ 10നാണ‌് മാർച്ച‌്. സ‌്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തി​െൻറ ഉടമസ്ഥനായ അബ്ദുൽ ഹമീദ‌് 2001ൽ വിദ്യാഭ്യാസ വകുപ്പി​െൻറ അറിവോ സമ്മതമോ ഇല്ലാതെ സ‌്കൂൾ ഭൂമിയുെട ഒരു ഭാഗം ഭാര്യയുടെ പേരിലേക്ക‌് ആധാരം രജിസ്റ്റർ ചെയ‌്തു നൽകുകയായിരുന്നു. ബാക്കിയുള്ള 12.63 സ​െൻറ് അബ്ദുൽ ഹമീദി​െൻറ പേരിലാണുള്ളത‌്. ഇതിനെതിരെ വർഷങ്ങളായി കേസ‌് നടക്കുന്നുണ്ട‌്. കേസ‌് നൽകിയതി​െൻറ പ്രതികാരമായി സ‌്കൂളി​െൻറ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ മാനേജ‌്മ​െൻറ് തയാറാകുന്നില്ല. ഈ സാഹചര്യത്തിലാണ‌് ജീർണിച്ച കെട്ടിടം ഉടൻ പൊളിച്ച‌് പുതുക്കിപ്പണിയുക, കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കുക, സ‌്കൂൾ സ്ഥലം പൂർണമായി സ‌്കൂളിന‌് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച‌ാണ് മാർച്ചും ധർണയും നടത്തുന്നതെന്ന‌് സ‌്കൂൾ സംരക്ഷണ സമിതി ഭാരവാഹികളായ കെ. കേളുക്കുട്ടി, എം. പുഷ‌്പാകരൻ, എം.പി. അഹമ്മദ‌് ഹാജി, പി. ഉണ്ണികൃഷ‌്ണൻ, കെ.എം. പുരുഷോത്തമൻ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.