മുക്കത്ത് കുടുംബശ്രീ മാസച്ചന്ത തുടങ്ങി

മുക്കം: മുക്കം നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും കുടുംബശ്രീ ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ ഗുണഭോക്താവിന് ലഭ്യമാക്കുന്നതിനുള്ള കുടുംബശ്രീ മാസച്ചന്തക്ക് മുക്കത്ത് തുടക്കമായി. വീടുകളിലുണ്ടാക്കിയ കറിപ്പൊടികൾ, നാടൻ പലഹാരങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, തുണിസഞ്ചികൾ എന്നിവയാണ് വിൽപനക്കെത്തിച്ചത്. കുടുംബങ്ങളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താനുള്ള പ്രളയാനന്തര പരിപാടികളുടെ ഭാഗമായിട്ടാണ് കുടുംബശ്രീ മാസച്ചന്തകൾ നടത്തുന്നത് എല്ലാമാസവും രണ്ടാമത്തെ ചൊവ്വാഴ്ചകളിലാണ് മാസച്ചന്ത നടത്തുക. മാസച്ചന്തയുടെ ഉദ്ഘാടനം മുക്കം ബസ്സ്റ്റാൻഡ് പരിസരത്ത് നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലീല പുൽപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ കൗൺസിലർമാരായ പ്രഷി സന്തോഷ്, പ്രജിത പ്രദീപ്, ബിന്ദു രാജൻ എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു രാഘവൻ സ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഷൈനി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.