ദുരിതാശ്വാസ നിധിയിലേക്ക് ഐ.എസ്​.എം സഹായധനം കൈമാറി

കോഴിക്കോട്: പ്രളയബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐ.എസ്.എം സംസ്ഥാന കമ്മിറ്റി സമാഹരിച്ച തുകയുടെ ആദ്യ ഗഡു കൈമാറി. കെ.എൻ.എം (മർകസുദ്ദഅ്വ) പ്രസിഡൻറ് സി.പി. ഉമർ സുല്ലമി മന്ത്രി ഡോ. കെ.ടി. ജലീലിനാണ് കൈമാറിയത്. ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. ജാബിർ അമാനി, സെക്രട്ടറിമാരായ ഡോ. ലബീദ് അരീക്കോട്, ശാക്കിർ ബാബു കുനിയിൽ, പി. സുഹൈൽ സാബിർ എന്നിവർ സംബന്ധിച്ചു. ദുരിതബാധിതർക്കായി വിപുലമായ പാക്കേജിന് ഐ.എസ്.എം സംസ്ഥാന തലത്തിൽ രൂപംനൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.