സ്വകാര്യമേഖലയിലും സംവരണം നടപ്പാക്കണം -കാനം രാജേന്ദ്രന്‍

കോഴിക്കോട്: അയ്യങ്കാളിയടക്കം നവോത്ഥാന നായകരുടെ സ്വപ്നം യാഥാർഥ്യമാക്കാന്‍ സ്വകാര്യമേഖലയിലും പൊതു-സ്വകാര്യ സംയുക്ത നിയന്ത്രണമുള്ള സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാ അയ്യങ്കാളി നയിച്ച വില്ലുവണ്ടി വിപ്ലവത്തി​െൻറ 125ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖല സ്ഥാപനങ്ങളില്‍ തൊഴില്‍ സാധ്യത കുറഞ്ഞ്, സ്വകാര്യമേഖല വളരുന്ന സാഹചര്യമാണ് ഇന്ന്. സ്വകാര്യ സ്ഥാപനങ്ങളിലും പിന്നാക്കക്കാർക്ക് സംവരണം നടപ്പാക്കേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാണ്. ഇതിനുള്ള പോരാട്ടം ശക്തിപ്പെടുത്തണം. അയ്യങ്കാളി ഉള്‍പ്പെടെയുള്ളവര്‍ പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുന്നില്ല. സ്ഥിരം ജോലി എന്ന സങ്കൽപംതന്നെ രാജ്യത്ത് ഇല്ലാതാവുകയാണ്. അയ്യങ്കാളി അടക്കമുള്ളവരുടെ പോരാട്ടങ്ങളാണ് കേരളത്തെ മാറ്റിത്തീര്‍ത്തതെന്ന് പുതുതലമുറ ഓര്‍ക്കണമെന്ന് കാനം ആവശ്യപ്പെട്ടു. കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ജി. പ്രകാശ്, ഡോ. പുനലൂര്‍ സോമരാജൻ, ഡോ. കെ. ശിവരാജൻ, ഡോ. ഷാഹിദാ കമാൽ, സംവിധായകന്‍ സൂര്യദേവ, ടി.പി. ഭാസ്‌കരന്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. നാരായണന്‍ എന്നിവരെ കാനം രാജേന്ദ്രന്‍ പൊന്നാട അണിയിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലൻ, കെ.വി. സുബ്രഹ്മണ്യൻ, ടി.പി. അയ്യപ്പന്‍, എം. ബിനാന്‍സ്, പി.ടി. ജനാർദനന്‍, പി.സി. മണികണ്ഠന്‍, എ.കെ. വേലായുധന്‍, പി.കെ. രാധ, എ. രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.