പേവിഷ ബാധയേറ്റു പശുക്കൾ ചത്തു; ക്ഷീരകർഷകർ പ്രതിസന്ധിയിൽ

വടകര: പേവിഷ ബാധയേറ്റ് പശുക്കൾ ചത്തതിനെ തുടർന്ന് ക്ഷീരകർഷകർ ദുരിതത്തിൽ. പുതിയ സാഹചര്യത്തിൽ സൊസൈറ്റിയിൽനിന്ന് സ്കൂളുകൾ പാൽ സ്വീകരിക്കാത്ത അവസ്ഥയാണ്. ജനങ്ങളുടെ ആശങ്കകൾ അകറ്റുന്നതി​െൻറ ഭാഗമായി വെറ്ററിനറി ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ നടന്നിരുന്നു. പാൽ തിളപ്പിച്ചാൽ വൈറസുകൾ നശിക്കും എന്നാണ് ആരോഗ്യ പ്രവർത്തകരും വെറ്ററിനറി ഡോക്ടർമാരും പറയുന്നത്. എങ്കിലും, ജനങ്ങൾക്ക് ആശങ്ക തീരാത്ത അവസ്ഥയാണുള്ളത്. ഇതു കണക്കിലെടുത്ത് മണിയൂർ പി.എച്ച്.സിയുടെയും മൃഗാശുപത്രിയുടെയും മന്തരത്തൂർ ക്ഷീര സൊസൈറ്റിയുടെയും നേതൃത്വത്തിൽ ക്ഷീരകർഷകർക്കും പൊതുജനങ്ങൾക്കും ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ബോധവത്കരണ ക്ലാസ് നടത്തും. ഞായറാഴ്ച രോഗലക്ഷണം കാണിച്ച പശുവിന് രോഗം കൂടിയിട്ടില്ല. കുത്തിവെപ്പ് എടുത്ത പശുവാണിത്. ഡോക്ടർമാർ നിരീക്ഷിച്ചുവരുകയാണ്. പശു നഷ്ടപ്പെട്ടവർക്കും പാൽ ഉൽപന്നങ്ങൾ വിൽപന നടത്താൻ പറ്റാത്ത ക്ഷീരകർഷകർക്കും അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിരോധ കുത്തിവെപ്പി​െൻറ മൂന്നാം ഘട്ടം ചൊവ്വാഴ്ച നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.