എലിപ്പനിയകലുന്നു, കൊതുക്​ ഉറവിട നശീകരണം പൂർത്തിയായി

കോഴിക്കോട്: ജില്ലയിൽ എലിപ്പനി ഭീതിയകലുന്നു. എലിപ്പനി സംശയിക്കുന്ന അഞ്ച് കേസുകൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. പ്രളയാനന്തര ശുചീകരണ ഭാഗമായി കൊതുക് ഉറവിട നശീകരണം സ്പെഷൽ ഡ്രൈവ് ജില്ലയിൽ പൂർത്തിയായി. കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ നടന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗ തീരുമാനപ്രകാരമാണ് ശനി, ഞായർ ദിവസങ്ങളിൽ കൊതുക് ഉറവിട നശീകരണം നടത്തിയത്. ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ, വിവിധ സന്നദ്ധ പ്രവർത്തകർ, യൂത്ത് ക്ലബുകൾ എന്നിവർ സഹകരിച്ചാണ് പരിസര ശുചീകരണവും ഉറവിടനശീകരണവും നടത്തിയത്. വാർഡ് തലത്തിൽ നടക്കുന്ന ശുചീകരണം തുടരും. എലിപ്പനി പ്രതിരോധ ഗുളിക വിതരണത്തിന് ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്സി കോർണർ പ്രവർത്തിക്കുന്നുണ്ട്. പുതുതായി ആരംഭിച്ച 16 ക്ലിനിക്കുകളിലും രണ്ട് മൊബൈൽ ക്ലിനിക്കുകളിലും സേവനം തുടരുന്നു. വിപുല ബോധവത്കരണ പരിപാടികളും നടത്തി. വാർഡ്തലത്തിൽ സ്ക്വാഡുകളായി തിരിഞ്ഞ് വീടുകൾ സന്ദർശിച്ച് വീടിനകത്തും പുറത്തുമുള്ള കൊതുകി​െൻറ കൂത്താടികൾ വളരുന്ന ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുകയാണ് മുഖ്യമായി ഞായറാഴ്ച ചെയ്തത്. ക്ലോറിനേഷനും ലഘുലേഖ വിതരണവും ബോധവത്കരണവും ഇതോടൊപ്പം നടന്നു. ജില്ലതല പ്രോഗ്രാം ഓഫിസർമാരാണ് ബ്ലോക്കുകളായി തിരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ മെഡിക്കൽ ഓഫിസർമാരുടെ നേതൃത്വത്തിൽ പ്രവർത്തന രൂപരേഖ തയാറാക്കിയാണ് പരിപാടികൾ നടപ്പാക്കിയത്. ഫോഗിങ്, സ്പ്രേയിങ്, ബോധവത്കരണ ക്ലാസുകൾ, ലഘുലേഖ വിതരണം എന്നിവയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.