ഹർത്താൽ: പൊലീസ്​ സംരക്ഷണം ലഭിച്ചാൽ കെ.എസ്.ആർ.ടി.സി സർവിസ്​ നടത്തും​

കോഴിക്കോട്: ഇന്ധനവില വർധനക്കെതിരെ തിങ്കളാഴ്ച നടക്കുന്ന ഹർത്താലിൽ പൊലീസ് സംരക്ഷണം ലഭിക്കുകയാണെങ്കിൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തുമെന്ന് നോർത്ത് മേഖല ഒാപറേറ്റിങ് ഒാഫിസർ ജോഷി ജോൺ അറിയിച്ചു. എല്ലാ സർവിസുകളും നടത്താനാണ് കെ.എസ്.ആർ.ടി.സി ചീഫ് ഒാഫിസിൽനിന്നുള്ള നിർദേശം. പൊലീസി​െൻറ സംരക്ഷണം ലഭ്യമാകുന്ന റൂട്ടുകളിൽ പരമാവധി സർവിസുകൾ നടത്താനാണ് ശ്രമിക്കുക. റെയിൽവേ സ്റ്റേഷനിലേക്കും മെഡിക്കൽ കോളജിലേക്കും പ്രത്യേക സർവിസ് നടത്തും. ജില്ല കലക്ടർ യു.വി. ജോസ് രണ്ട് ബസുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാരുടെ തിരക്കിനനുസരിച്ച് വേണ്ട ക്രമീകരണങ്ങൾ ഒരുക്കുമെന്നും ജോഷി ജോൺ പറഞ്ഞു. അതേസമയം, െക.എസ്.ആർ.ടി.സിയിലെ ജീവനക്കാരുടെ സംഘടനകൾ ഹർത്താലുമായി സഹകരിക്കുമെന്നതിനാൽ സർവിസുകളെ കാര്യമായി ബാധിക്കുമെന്ന സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.