രക്ഷകരായ മത്സ്യത്തൊഴിലാളികളെ ആദരിച്ചു

പുതിയാപ്പ: പ്രളയക്കെടുതിയിൽ രക്ഷകരായി മാറിയ മത്സ്യത്തൊഴിലാളികൾക്ക് അരയസമാജത്തി​െൻറ ആദരം. രക്ഷാപ്രവർത്തനത്തിനുപോയ മുപ്പതോളം മത്സ്യത്തൊഴിലാളികളെയാണ് പുതിയാപ്പയിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അരയസമാജം പ്രസിഡൻറ് കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായി. കൗൺസിലർമാരായ കെ. നിഷ, റഫീഖ് എന്നിവർ സംസാരിച്ചു. പി.ടി. സജേഷ്, പ്രദോഷ്, എം.കെ.എസ്. രാമചന്ദ്രൻ, ടി.പി. കൃതേഷ്, തിത്തു, സി.പി. അജയൻ തുടങ്ങി മുപ്പതോളം തൊഴിലാളികളെയാണ് ആദരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അരയസമാജത്തി​െൻറ 10 ലക്ഷം രൂപ പ്രസിഡൻറ് കെ. സുകുമാരൻ, മന്ത്രിക്ക് കൈമാറി. സെക്രട്ടറി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.