ക്ലാസ് മുറികൾ സമ്പൂർണ ഡിജിറ്റലാക്കി കൊടിയത്തൂർ ജി.എംയു.പി

ഒന്നാം ഘട്ട ഉദ്ഘാടനം നാളെ കൊടിയത്തൂർ: കൊടിയത്തൂർ ജി.എം.യു.പി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആക്കി നവീകരിക്കുന്നു. പി.വി. അബ്ദുൽ വഹാബ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് വിഹിതവും രക്ഷിതാക്കളിൽനിന്നുള്ള സഹായവും ഉപയോഗിച്ചാണ് ഹൈടെക് ക്ലാസ് മുറികളുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചത്. ഇതി​െൻറ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പി.വി. അബ്ദുൽ വഹാബ് എം.പി നിർവഹിക്കും. എസ്.എസ്.എ ഫണ്ടും രക്ഷിതാക്കളുടെ സംഭാവനയും ഉപയോഗിച്ച് സ്കൂളിന് പുതുതായി നിർമിച്ച രണ്ട് ക്ലാസ് മുറികളുടെ സമർപ്പണവും ചടങ്ങിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, എസ്.എസ്.എ പ്രോജക്ട് ഓഫിസർ എം. ജയകൃഷ്ണൻ എന്നിവർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.