പെട്രോൾ, ഡീസൽ വില: പാളയിൽ വലിച്ച് പ്രതിഷേധിച്ചു

മുക്കം: ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ- ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് യാത്രക്കാരെ പാളയിൽ കയറ്റിവലിച്ചു പ്രതിഷേധിച്ചു. മുക്കം മേഖല സെക്രട്ടറി ജാഫർ ശരിഫ് എ.പി ഉദ്ഘാടനം ചെയ്തു, അനൂപ് മടത്തിൽ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ മുക്കം വിജയൻ, നോർമൺ, ജയപ്രസാദ്, റൈനീഷ്, അതുൽ, ജിൻഷു, ഷെജിൽ, സജി എന്നിവർ സംസാരിച്ചു. ലോക സാക്ഷരത ദിനം: സമ്മാനപ്പൊതികൾ നൽകി മുക്കം: ലോക സാക്ഷരത ദിനത്തിൽ കളൻതോട് കെ.എം.സി.ടി കോളജ് ഓഫ് എൻജിനീയറിങ് എൻ.എസ്.എസ് വിദ്യാർഥികൾ അംഗൻവാടി വിദ്യാർഥികൾക്ക് സമ്മാനപ്പൊതികൾ നൽകി. ഏരിമല, കളൻതോട്‌ എന്നീ രണ്ട് അംഗൻവാടികളിലെ വിദ്യാർഥികൾക്കാണ് സമ്മാനം നൽകിയത്. അംഗൻവാടി അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു. ചാത്തമംഗലം പഞ്ചായത് അഞ്ചാം വാർഡ് മെംബർ നുസ്രത് ഉദ്ഘാടനം ചെയ്തു. എൻ.എസ്‌.എസ് പ്രോഗ്രാം ഓഫിസർ ഷമീം അധ്യക്ഷത വഹിച്ചു. പി.സി. ടീന ജോർജ്‌, ഷെഫിൻ മുഹമ്മദ്, ഫാത്തിമ ദിൽറുബ, മഞ്ജുഷ, ഹരിത ഹരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.