ഇന്ധന വിലവർധന: ധർണ നടത്തി

മുക്കം: ഇന്ധന വിലക്കയറ്റത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനവും സായാഹ്ന ധർണയും നടത്തി. വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അംഗം അൻവർ സാദത്ത് കുന്ദമംഗലം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. മുക്കം മുനിസിപ്പൽ കൗൺസിലർ ഗഫൂർ മാസ്റ്റർ, ഉബൈദ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ലിയാഖത്ത് മുറമ്പാത്തി, കൗൺസിലർ ഷഫീഖ് മടായി, ഇ.കെ.കെ ബാവ, ശേഖരൻ മുക്കം, ചാലിൽ അബ്ദു മാസ്റ്റർ, സജ്ന ബാലസുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി. ശുചീകരണം നടത്തി മുക്കം: കാരശ്ശേരി പഞ്ചായത്ത് വാർഡ് തല ശുചീകരണം നടത്തി. എല്ലാ വാർഡുകളിലും വാർഡ് മെംബർമാരും വാർഡ്തല ശുചിത്വ സമിതി അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ആനയാംകുന്ന് ഹയർസെക്കൻഡറി സ്‌കൂളിലെ എസ്.പി.സി, എൻ.എസ്.എസ്, ജെ.ആർ.സി മേരിഗിരി ഹൈസ്‌കൂൾ വിദ്യാർഥികൾ, ഐ.എച്ച്.ആർ.ഡി കോളജ്, കോഓപറേറ്റിവ് കോളജ്, വിദ്യാർഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ക്ലബുകൾ, വിവിധ മത സംഘടനകൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. പഞ്ചായത്തുതല ഉദ്ഘാടനം കാരശ്ശേരിയിൽ ജോർജ് എം. തോമസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. സജി തോമസ്, ഡോ. മനുലാൽ, സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, രജീഷ് കാരശ്ശേരി, പി.എം. മുജീബ്, നടുക്കണ്ടി അബൂബക്കർ, ചാലിൽ ഹമീദ്, ഹാരിഫ സത്താർ, മുസ്തഫ ഒരുവിങ്ങൽ, വത്സല പുത്രശ്ശേരി, ശരീഫ് കാരശ്ശേരി, സുന്ദരൻ ചാലിൽ, നാസർ കെ.പി, വി.പി. നിസാം എന്നിവർ സംസാരിച്ചു. പി.കെ.സി മുഹമ്മദ് സ്വാഗതവും റഹ്മത്ത് പറശ്ശേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.