10 ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക്

കുന്ദമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്ഥാപനത്തിലെ 10 ദിവസത്തെ വരുമാനം നൽകി. പതിമംഗലം ആമ്പ്രമ്മൽ പുതിയാണ്ടിയുടെയും വിലാസിനിയുടെയും മകൻ ലിബീഷാണ് തുക നൽകിയത്. വാവാസ് ബ്യൂട്ടി കെയറിൽനിന്ന് 10 ദിവസത്തെ വരുമാനമായി ലഭിച്ച 10200 രൂപ അഡ്വക്കറ്റ് പി.ടി.എ. റഹീം എം.എൽ.എക്ക് കൈമാറി. സി.പി.എം പതിമംഗലം ബ്രാഞ്ചിലെ സജീവ പ്രവത്തകനായ ഇദ്ദേഹം പാർട്ടിയുടെ ബക്കറ്റ് പിരിവിനുവേണ്ടി സമീപിച്ചപ്പോഴാണ് തീരുമാനം അറിയിച്ചത്. സി.പി.എം പതിമംഗലം ലോക്കൽ സെക്രട്ടറി വി.ടി. ജയരാജൻ, ബ്രാഞ്ച് സെക്രട്ടറി എം. ജൗഹർ, എ. നിഖിൽ, എം.പി. ശിവാനന്ദൻ, എ. വിജേഷ്, ജിതിൻ, വിച്ചാവ പതിമംഗലം, കണ്ണൻ, നിധീഷ്, ബൈജു എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.