ഹൈമാസ്​റ്റ് ലൈറ്റുകളെല്ലാം അണഞ്ഞു; നരിക്കുനി അങ്ങാടി ഇരുട്ടിൽ

നരിക്കുനി: നരിക്കുനി അങ്ങാടിയിലെ മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകളും കണ്ണടച്ചതോടെ നരിക്കുനി മുഴുവൻ ഇരുട്ടിലായി. മറ്റു തെരുവുവിളക്കുകളെല്ലാം നേരത്തേതന്നെ അണഞ്ഞിരുന്നു. നരിക്കുനി ബസ്സ്റ്റാൻഡ്, പൂനൂർ റോഡ് ജങ്ഷൻ, കുമാരസ്വാമി റോഡ് ജങ്ഷൻ, പടനിലം ജങ്ഷൻ നരിക്കുനിയുടെ പരിസര പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൂർണമായും ഇരുട്ടിലാണ്. തെരുവുനായ്ക്കളുടെയും മറ്റും ശല്യം കാരണം ഇതിലൂടെ രാത്രി യാത്ര ദുഷ്കരമായിരിക്കയാണ്. ഹൈമാസ്റ്റ് ലൈറ്റ് റിപ്പയർ ചെയ്യാൻ കരാറെടുത്തവരാണ് നന്നാക്കേണ്ടത് എന്നതിനാൽ പഞ്ചായത്ത് കൈയൊഴിഞ്ഞു. തെരുവുവിളക്കുകൾ കത്തിക്കുന്നതിന് നരിക്കുനി പഞ്ചായത്ത് ഭീമമായ തുക ചെലവാക്കുന്നുണ്ടെങ്കിലും നാട്ടുകാർക്ക് അതി​െൻറ ഗുണം ലഭിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.