ഹർത്താൽ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കരുത്​ -ഇടതുമുന്നണി

കോഴിക്കോട്: പെേട്രാളിയം ഉൽപന്നങ്ങളുടെ വില നിയന്ത്രണമില്ലാതെ വർധിച്ചുകൊണ്ടിരിക്കുന്നതിൽ പ്രതിഷേധിച്ച് 10ന് രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ ദേശവ്യാപകമായി നടക്കുന്ന ഹർത്താൽ വിജയമാക്കാൻ എൽ.ഡി.എഫ് ജില്ല യോഗം തീരുമാനിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കാതെയും ഒരുവിധ പ്രകോപനങ്ങൾക്കും ഇടയാവാതെയും പരിപൂർണ സമാധാനപരമായിരിക്കണം ഹർത്താലെന്ന് യോഗം ആവശ്യപ്പെട്ടു. എന്നാൽ, എല്ലാ ജനങ്ങളെയും ബാധിക്കുന്ന വിലക്കയറ്റത്തിനെതിരെയുള്ള പൊതു വികാരമായി ഹർത്താൽ മാറണം. ടി.വി. ബാലൻ, അധ്യക്ഷത വഹിച്ചു. പി. മോഹനൻ, മുക്കം മുഹമ്മദ്, കെ, ലോഹ്യ, മാമ്പറ്റ ശ്രീധരൻ, എൻ.കെ. വത്സൻ, സി. സത്യചന്ദ്രൻ, പി.ടി. ആസാദ്, പി.ആർ. സുനിൽ സിങ്, പി.ടി. മാത്യു മാസ്റ്റർ, ടി.കെ. രാജൻ, ആർ.എൻ. രഞ്ജിത്ത്. സി.പി. ഹമീദ്, പി.വി. നവീന്ദ്രൻ, കലാം കടവത്തൂർ, എൻ.എ. അസീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.