ദേശീയ ഹർത്താലിൽ പ​െങ്കടുക്കും

കോഴിക്കോട്: കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്റ്റംബർ പത്തിന് നടക്കുന്ന ദേശീയ ഹർത്താൽ വിജയിപ്പിക്കാൻ കോൺഫെഡറേഷൻ ഒാഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് സംസ്ഥാന കമ്മിറ്റി തീരുമാനം. കുത്തകകളെ പ്രീണിപ്പിക്കുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. പെട്രോൾ, ഡീസൽ വിലയിൽ പ്രതിദിനം വർധന വരുത്തി കുത്തകകൾക്ക് കൊള്ളലാഭം ഉണ്ടാക്കാനാണ് മോദിയും ബി.ജെ.പിയും അവസരം ഒരുക്കുന്നത്. കോഴിക്കോട് സി.െഎ.ടി.യു ഭവനിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് എളമരം കരീം എം.പി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. നന്ദകുമാർ റിപ്പോർട്ടും അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ.കെ. ദിവാകരൻ കേന്ദ്ര സെക്രേട്ടറിയറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. കെ.വി. ഹരിദാസ്, എം. ഇബ്രാഹിംകുട്ടി, ആർ. ഗോപാലകൃഷ്ണൻ നായർ, കെ.എസ്. സുനിൽ കുമാർ, എം.കെ. ഗോപി, വി. പ്രഭാകരൻ, പി. ഗോപാലകൃഷ്ണൻ, ടി. രാധാകൃഷ്ണൻ, എ.കെ. രജീഷ് ബാബു, അഡ്വ. ഫിറോസ് ബാബു, കെ.കെ. മമ്മു, കെ.എൻ. ശിവൻ, സി.എം. അൻസാർ, എച്ച്. സലാം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.