മുതലാളിത്ത വികസനത്തിൽനിന്ന്​ മനുഷ്യസ്​നേഹത്തിൽ അധിഷ്ഠിതമായ വികസനത്തിലേക്ക് മാറണം -കാനം

'പ്രളയക്കെടുതിയിൽ കേരളത്തെ സഹായിക്കേണ്ടത് കേന്ദ്രത്തി​െൻറ ബാധ്യത' കോഴിക്കോട്: മുതലാളിത്ത വികസനത്തിൽനിന്ന് മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ വികസനത്തിലേക്ക് മാറണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രകൃതിവിഭവങ്ങൾ ആവശ്യത്തിനു മാത്രം ഉപയോഗിച്ച്, പരിക്കേൽപിക്കാതെ അടുത്ത തലമുറക്ക് മാറ്റിവെക്കുകയാണ് മനുഷ്യർ ചെയ്യേണ്ടത്. ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷകൻ കർഷകനാണ് -കാനം പറഞ്ഞു. കർഷക തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തെ സഹായിക്കേണ്ടത് കേന്ദ്ര സർക്കാറി​െൻറ ബാധ്യതയാണ്. കാർഷിക മേഖലയിലെ നഷ്ടത്തി​െൻറ കാര്യത്തിൽ കേന്ദ്രസഹായം അപര്യാപ്തമാണ്. വീട് നഷ്ടപ്പെട്ടവർക്ക് 95,100 രൂപയാണ് കേന്ദ്ര മാനദണ്ഡം അനുസരിച്ചുള്ള തുക. ഇത് തീർത്തും അപര്യാപ്തമാണ്. അതുകൊണ്ടാണ് സംസ്ഥാന സർക്കാർ നാലുലക്ഷമാക്കി നൽകാൻ തീരുമാനിച്ചത്. മലയോര മേഖലയിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് ആറുലക്ഷം നൽകും. പ്രളയമുണ്ടായപ്പോൾ ഒന്നിച്ചതുപോലെ, അർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കാൻ കേരള ജനത ഒന്നിച്ചുനിൽക്കണം. രക്ഷാപ്രവർത്തനത്തിൽ തൊഴിലാളികളുടെ പങ്ക് വളരെ വലുതായിരുന്നു. ഇനി ദുരിതത്തിൽ അകപ്പെട്ടവർക്ക് സർക്കാറുകളുടെ കൈത്താങ്ങാണ് വേണ്ടത്-കാനം പറഞ്ഞു. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, ബി.കെ.എം.യു ദേശീയ ജനറൽ സെക്രട്ടറി നാഗേന്ദ്രനാഥ് ഓജ, ബി.കെ.എം.യു ദേശീയ പ്രസിഡൻറ് കെ.ഇ. ഇസ്മയിൽ, മന്ത്രി കെ. രാജു, കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ചാമുണ്ണി, മഹിള സംഘം സംസ്ഥാന ജനറൽ സെക്രട്ടറി പി. വസന്തം, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകർ, ബി.കെ.എം.യു ദേശീയ വൈസ് പ്രസിഡൻറ് കെ. രാമമൂർത്തി, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് എ.കെ. ചന്ദ്രൻ, ജനറൽ സെക്രട്ടറി പി.കെ. കൃഷ്ണൻ, സംസ്ഥാന ട്രഷറർ കെ.ഇ. ഹനീഫ, സംഘാടക സമിതി ചെയർമാൻ ടി.വി. ബാലൻ, ജനറൽ കൺവീനർ എം. നാരായണൻ, എൻ. രാജൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.