നവകേരള നിർമിതിയിൽ കേരളത്തിന് ഒറ്റ മനസ്സ് ^മന്ത്രി ടി.പി

നവകേരള നിർമിതിയിൽ കേരളത്തിന് ഒറ്റ മനസ്സ് -മന്ത്രി ടി.പി കോഴിക്കോട്: നവകേരള നിർമിതിക്കുള്ള സംസ്ഥാന സർക്കാറി​െൻറ പ്രവർത്തനങ്ങൾക്ക് സമൂഹത്തി​െൻറ വിവിധ തുറകളിൽനിന്ന് ഒറ്റക്കെട്ടായ പിന്തുണയാണ് ലഭിക്കുന്നതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. വിഭവ സമാഹരണം ചർച്ചചെയ്യാൻ വ്യവസായികളുമായി ചേർന്ന് നടത്തിയ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 20,000 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത്. വ്യക്തികൾക്കുണ്ടായ നഷ്ടം ഇതിലേറെയാണ്. കാർഷിക മേഖലയും തോട്ടം മേഖലയും ഒന്നാകെ തകർന്നു. തൊഴിലാളികളും കടുത്ത പ്രതിസന്ധി നേരിടുന്നു. ഈ ദുരവസ്ഥയെ അതിജീവിക്കാൻ കേരളത്തിന് സാധിക്കും. മഹാപ്രളയമുണ്ടായ പ്രദേശങ്ങളിൽ മറ്റൊരിടത്തും കാണാത്ത ഒത്തൊരുമയാണുണ്ടായത്. നമ്മുടെ സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ കരുതലും കരുണയും ഇനിയുമുണ്ടാകണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്കായും ഡ്രാഫ്റ്റായും സംഭാവന നൽകി നവകേരള നിർമാണത്തിന് കോഴിക്കോട് പ്രധാന സംഭാവന നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ല കലക്ടർ യു.വി. ജോസ് സ്വാഗതം പറഞ്ഞു. ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ കെ. റംല, സീനിയർ ഫിനാൻസ് ഓഫിസർ എം.കെ. രാജൻ, ജില്ലയിലെ വ്യവസായ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.