പെരുവണ്ണാമൂഴിയിലെ കർഷക സമരം അവസാനിപ്പിച്ചു

പേരാമ്പ്ര: കഴിഞ്ഞ അഞ്ചു ദിവസമായി പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുന്നിൽ സംയുക്ത കർഷക സമരസമിതിയുടെ നേതൃത്വത്തിൽ തയ്യിൽ കുടുംബാംഗങ്ങൾ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം ജില്ല കലക്ടർ യു.വി. ജോസുമായി നടത്തിയ ചർച്ചയിൽ അവസാനിപ്പിച്ചു. സംയുക്ത സമരസമിതിയും ഡി.എഫ്.ഒയും ചേർന്നു മുമ്പെടുത്ത തീരുമാനങ്ങൾ നടപ്പാക്കുമെന്നതാണ് പ്രധാന തീരുമാനം. പൊലീസ് കേസുകൾ ജില്ല കലക്ടർ, പൊലീസ് മേധാവി, ഡി.എഫ്.ഒ എന്നിവർ ചേർന്നു ചർച്ചചെയ്ത് തുടർ നടപടികൾ സ്വീകരിക്കും. കുറ്റാരോപിതനായ ജയ്മോൻ നിരപരാധിയാണെന്നു കണ്ടാൽ പ്രോസിക്യൂഷൻ നടപടികൾ പെട്ടെന്നു തീർപ്പാക്കുവാൻ തീരുമാനിച്ചു. മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജനപ്രതിനിധികളുമായി ചർച്ച നടത്തി സർക്കാറി​െൻറ ശ്രദ്ധയിൽ പെടുത്തും. ജയ്മോനെ മർദിച്ചു എന്നുള്ള ആരോപണത്തിന്മേൽ ഉന്നതതല അന്വേഷണ നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു. ജെ.സി.ഐ വാരാഘോഷം പേരാമ്പ്ര: ജെ.സി.ഐ വാരാഘോഷത്തി​െൻറ ഭാഗമായി െസപ്റ്റംബർ ഒമ്പത് മുതൽ 15 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് ജെ.സി.ഐ പേരാമ്പ്ര സ്പൈസസ് സിറ്റി രൂപം നൽകി. യോഗ ക്ലാസ്, യൂത്ത് എംപവർമ​െൻറ് െട്രയ്നിങ്, കിണറുകളിലെ കുടിവെള്ള പരിശോധന, സ്ത്രീ ശാക്തീകരണ െട്രയ്നിങ്, ക്ലീൻ പേരാമ്പ്ര, മെഡിക്കൽ ക്യാമ്പ്, നിശാ ബോർഡ് സ്ഥാപിക്കൽ എന്നീ പ്രോഗ്രാമുകൾ സംഘടിപ്പിക്കും. യോഗ ക്ലാസി​െൻറ ഉദ്ഘാടനം ഞായറാഴ്‌ച രാവിലെ 6.30 മുതൽ എട്ടു മണി വരെ പേരാമ്പ്ര സ്കിൽ ടെക് കമ്പ്യൂട്ടർ സ​െൻറർ ഓഡിറ്റോറിയത്തിൽ നടക്കും. യോഗ ക്ലാസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക. ഫോൺ 9495695874.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.