ചെങ്ങോടുമല രാപ്പകൽ സമരത്തിന് ഉജ്ജ്വല സമാപനം

കൂട്ടാലിട: ചെങ്ങോടുമല ഖനനത്തിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കൂട്ടാലിടയിൽ നടത്തിയ രാപ്പകൽ സമരത്തിന് ഉജ് ജ്വല സമാപനം. ഖനന മാഫിയയിൽനിന്ന് ചെങ്ങോടുമലയെ സംരക്ഷിക്കാൻ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുമെന്ന ഒരു ഗ്രാമത്തി​െൻറ പ്രഖ്യാപനമായിരുന്നു സമരം. 24 മണിക്കൂറും സജീവമായിരുന്ന സമരപ്പന്തലിൽ, സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള പരിസ്ഥിതി പ്രവർത്തകരും കലാ സാംസ്കാരിക പ്രവർത്തകരും എത്തി. വിവിധ രാഷ്ട്രീയ പാർട്ടികൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനവുമായെത്തി. ചിത്രം വരയും കലാപരിപാടികളും അരങ്ങേറി. സമരത്തി​െൻറ സമാപനം ഗായകൻ രാഹുൽ സത്യനാഥ് ഉദ്ഘാടനം ചെയ്തു. സുരേഷ് ചീനിക്കൽ അധ്യക്ഷത വഹിച്ചു. കവി വീരാൻകുട്ടി, ടി.പി. ജയചന്ദ്രൻ, രാധൻ മൂലാട്, അഭിലാഷ് തിരുവോത്ത്, ഇ. ഗോവിന്ദൻ നമ്പീശൻ, നിസാർ ചേലേരി, എൻ.കെ. മധുസൂദനൻ, ദിലീഷ് കൂട്ടാലിട, ജിമിനേഷ് കൂട്ടാലിട, കെ. ജയരാജൻ, ടി.കെ. രഗിൻലാൽ, കെ.ടി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഷാജി വാളിയിൽ, പി.പി. പ്രദീപ്, ബി.ആർ. ഷാജി, ശ്രീലേഷ് കൂട്ടാലിട, വി.കെ. ജോബി, ലിനീഷ് മൂലാട്, ഷിജി മൂലാട്, മനു കുവ്വപ്പറ്റ എന്നിവർ നേതൃത്വം നൽകി. കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ ഡെൽറ്റ ഗ്രൂപ്പാണ് കരിങ്കൽ ഖനനം നടത്താനുള്ള ശ്രമവുമായി മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ഏഴു മാസക്കാലമായി ഗ്രാമപഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് സമരത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.