ദമ്പതികൾക്ക്​ റോഡരികിൽ സദാചാര ഗ​ുണ്ടകളുടെ പീഡനം

* രണ്ടുപേർ അറസ്റ്റിൽ വേങ്ങേരി (കോഴിക്കോട്): റോഡരികിൽ ഇരുചക്രവാഹനം നിർത്തി സംസാരിച്ചുകൊണ്ടിരുന്ന ദമ്പതികളെ സദാചാര ഗുണ്ടകൾ പീഡിപ്പിച്ചു. സംഭവത്തിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് നാലരയോടെ തണ്ണീർപന്തൽ റേഷൻകടക്ക് സമീപം ഇരു സ്കൂട്ടറുകളിലായി വന്ന മഹീന്ദ്ര ഫിനാൻസ് ജീവനക്കാരൻ കോട്ടൂളി പൊയിൽ നിലയത്തിൽ വിഷ്ണുവിനെയും ഭാര്യയെയും അപമാനിക്കുകയും വാഹനം തടഞ്ഞുവെക്കുകയും ചെയ്തതിന് തണ്ണീർപന്തൽ ഹരിത റോഡിൽ മീത്തലെ അരിമുണ്ടയിൽ വികാസ് (33), കക്കോടി കിഴക്കുംമുറി ഇബ്രാഹിം വീട്ടിൽ ജിനീഷ് (32) എന്നിവരെയാണ്ചേവായൂർ എസ്.െഎ ഇ.കെ. ഷിജു അറസ്റ്റ് ചെയ്തത്. ദമ്പതികൾ വാഹനം നിർത്തി സംസാരിക്കുന്നതിനിടെ സംഘമെത്തി ഇത്തരം അശ്ലീലമൊന്നും നടക്കില്ലെന്നു പറഞ്ഞ് വിഷ്ണുവി​െൻറ ഭാര്യയെ അസഭ്യം പറഞ്ഞു. ഭാര്യാഭർത്താക്കന്മാരാണെന്ന് പറഞ്ഞപ്പോൾ വിവാഹ സർട്ടിഫിക്കറ്റ് കൊണ്ടുവരാൻ ആവശ്യപ്പെട്ട് വാഹനത്തി​െൻറ താക്കോൽ ഉൗരി. വിവാഹ സർട്ടിഫിക്കറ്റ് കൊണ്ടുവരാതെ വാഹനം വിട്ടുകൊടുക്കില്ലെന്ന് ശഠിക്കുകയും പൊതുജനങ്ങൾക്കിടയിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.