ഭൂമിയിൽ വിള്ളൽ: മലയോരം ഭീതിയിൽ

ഭൂമിയിൽ വിള്ളൽ: മലയോരം ഭീതിയിൽ തിരുവമ്പാടി: പ്രളയാനന്തരം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിൽ ഭൂമിക്ക് വിള്ളൽ. കുളിരാമുട്ടി പനക്കച്ചാൽ മലയുടെ ചരിവിലാണ് ഒരടിയോളം വീതിയുള്ള വലിയ വിള്ളൽ പ്രത്യക്ഷപ്പെട്ടത്. ഭൂമിയിലെ വലിയ വിള്ളൽ ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കുളിരാമുട്ടി പനക്കച്ചാൽ മലയുടെ ചരിവിലാണ് ഒരടിയോളം വീതിയുള്ള വലിയ വിള്ളൽ പ്രത്യക്ഷപ്പെട്ടത്. ടാപ്പിങ്ങിനു പോയ തൊഴിലാളികളാണ് വിള്ളൽ കണ്ടത്. കനത്ത മഴ പെയ്താൽ മേഖലയിൽ വീണ്ടും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടാകുമോയെന്ന ആശങ്കയുണ്ട്. കൂടരഞ്ഞി വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു. ശാസ്ത്രീയ പഠനം നടത്തണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. * Thiru 1: കൂടരഞ്ഞി കുളിരാമുട്ടിയിൽ ഭൂമി വിണ്ടുകീറിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.