ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈലും രേഖകളും കവർന്നു

മാവൂർ: ജോലിക്ക് ആളെ വിളിക്കാനെന്ന വ്യാജേന എത്തിയ യുവാവ് ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോണും രേഖകളും കവർന്നു. മാവൂർ കൽപള്ളിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ ശനിയാഴ്ച രാവിലെ എേട്ടാടെയാണ് സംഭവം. ഒരു തൊഴിലാളിയെ അന്വേഷിച്ചാണത്രെ ചുവപ്പ് നിറത്തിലുള്ള കാറിൽ യുവാവ് എത്തിയത്. അന്വേഷിച്ച ഇതര സംസ്ഥാന തൊഴിലാളി സ്ഥലത്തില്ല എന്ന മറുപടി ലഭിച്ചപ്പോൾ അൽപസമയം മൊബൈൽ ചാർജ് ചെയ്യാൻ അനുമതി ചോദിക്കുകയായിരുന്നു. മാന്യമായ വേഷവിധാനത്തോടെ കാറിൽ എത്തിയ യുവാവിനെ സ്ഥലത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി വിശ്വസിക്കുകയും ചാർജർ നൽകുകയും ചെയ്തു. ഇതര സംസ്ഥാന തൊഴിലാളി ശുചിമുറിയിൽ പോയ തക്കം നോക്കി യുവാവ് മൊബൈൽ ഫോൺ, ആധാർ കാർഡ്, ഐഡൻറിറ്റി കാർഡ്, എ.ടി.എം കാർഡ് എന്നിവ എടുത്തു സ്ഥലംവിടുകയായിരുന്നു. സ്വാഭാവിക രീതിയിൽ തിരിച്ചുപോയ ഇയാളെ ആരും ശ്രദ്ധിച്ചതുമില്ല. തടിച്ച് ഉയരമുള്ള ശരീരപ്രകൃതിയാണ് യുവാവിനെന്ന് ഇതരസംസ്ഥാന തൊഴിലാളി പറഞ്ഞു. നേരത്തേ ഊർക്കടവിലും കറുത്തപറമ്പിലും സമാനരീതിയിൽ തൊഴിലാളികളെ കബളിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.