ബോധവത്​കരണ ക്ലാസ്​

ബോധവത്കരണ ക്ലാസ് ചേളന്നൂർ: അന്താരാഷ്ട്ര സാക്ഷരത ദിനാചരണത്തി​െൻറ ഭാഗമായി ഗുഡ്ലക്ക് തുടർ വിദ്യാകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ എലിപ്പനി പ്രതിരോധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. വിജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം കെ.എം. സരള അധ്യക്ഷത വഹിച്ചു. ഇരുവള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. സുരേഷ് ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്തംഗം വി. ജിതേന്ദ്രനാഥ്, പ്രേരക് ശശികുമാർ ചേളന്നൂർ, സാക്ഷരത സമിതി അംഗങ്ങളായ എ. വേലായുധൻ, റീജ രമേഷ്, അനില ഷാജി, സബിത കനകൻ, എ. സുധീപ്, എ.കെ. നിഷ തുടങ്ങിയവർ സംസാരിച്ചു. ദുരിതാശ്വാസ നിധി കൈമാറി തലക്കുളത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറമ്പത്ത് യൂനിറ്റിലെ വ്യാപാരി സുഹൃത്തുക്കളിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 60,000 രൂപ ജില്ല കലക്ടർക്ക് കൈമാറി. ഡിമാൻഡ് ഡ്രാഫ്റ്റ് യൂനിറ്റ് ഭാരവാഹികളായ പി.എ. ഭാസ്കരൻ, വി.കെ. ഗംഗാധരൻ, എം.കെ. ഷൗക്കത്തലി, വി.കെ. രാജൻ എന്നിവർ ചേർന്നാണ് കലക്ടർ യു.വി. ജോസിന് കൈമാറിയത്. പടം: ct 1 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറമ്പത്ത് യൂനിറ്റ് പിരിച്ച ദുരിതാശ്വാസ നിധി ഭാരവാഹികൾ ജില്ല കലക്ടർ യു.വി. ജോസിന് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.