കല്ലുത്താന്‍കടവ് കോളനി നിവാസികള്‍ക്ക്​വാട്ടര്‍ പ്യൂരിഫയറുകള്‍ നൽകി

കല്ലുത്താന്‍കടവ് കോളനി നിവാസികള്‍ക്ക് വാട്ടര്‍ പ്യൂരിഫയറുകള്‍ നൽകി കോഴിക്കോട്: പ്രളയബാധിതരായ കല്ലുത്താന്‍കടവ് കോളനി നിവാസികള്‍ക്ക് വാട്ടര്‍ പ്യൂരിഫയറുകള്‍ വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഉഷാദേവിയുടെ നേതൃത്വത്തില്‍ ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോര്‍ ക്രിസ്റ്റ് സന്നദ്ധ സേവന സംഘടനയുടെ സഹകരണത്തോടെയാണ് കോളനിയിലെ 97 കുടുംബങ്ങള്‍ക്ക് പ്യൂരിഫയറുകള്‍ വിതരണം ചെയ്തത്. പ്രളയത്തില്‍ കുടിവെള്ള സ്രോതസ്സുകൾ മലിനമായ സാഹചര്യത്തിലാണ് ഒരോ വീട്ടുകാര്‍ക്കും അവരുടെ വീടുകളില്‍ നിന്നും വെള്ളം ശുദ്ധീകരിക്കാൻ ബക്കറ്റുകളില്‍ ഘടിപ്പിക്കാവുന്ന രീതിയിലുള്ള പ്യൂരിഫയറുകൾ നൽകിയത്. വാർഡ് കൗൺസിലർ ഉഷാദേവി, ജോസ് മാത്യു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.