വയനാടൻ കാലാവസ്ഥയിൽ പ്രവചനാതീത മാറ്റം

കൽപറ്റ: വയനാട്ടിൽ പലയിടത്തും മണ്ണിരകൾ ചത്തൊടുങ്ങുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതേക്കുറിച്ച് പഠനം നടത്തുമെന്നും കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. മണ്ണി​െൻറ ഘടനമാറ്റത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി രൂപരേഖ തയാറാക്കുമെന്നും മന്ത്രി അറിയിച്ചു. പ്രളയക്കെടുതി കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ വയനാട്ടില്‍ പലയിടത്തും മണ്ണിരകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഈര്‍പ്പം കുറഞ്ഞ മണ്ണ് വിണ്ടുകീറുന്നിടത്താണ് രണ്ടുവര്‍ഷംമുമ്പ് മണ്ണിരകള്‍ കൂടുതല്‍ ചത്തൊടുങ്ങിയത്. മഴ മാറി വെയില്‍ വന്നപ്പോഴേക്കും ഭൂമി പലയിടത്തും അസ്വാഭാവിക രീതിയില്‍ വിണ്ടുകീറാന്‍ തുടങ്ങി. വരള്‍ച്ചയുടെ കാലത്തുണ്ടായിരുന്ന അവസ്ഥയാണിത്. പ്രവചനാതീതമായ മാറ്റമാണ് വയനാട്ടിലെ കാലാവസ്ഥയിലും മണ്ണി​െൻറ ഘടനയിലും ഉണ്ടാകുന്നത്. കനത്ത പേമാരിയും പ്രളയവും കഴിഞ്ഞ് ഒരാഴ്ചയായി ചാറ്റൽ മഴപോലും പെയ്തിട്ടില്ല. കനത്ത മഴക്കുശേഷം വയനാട്ടില്‍ കഴിഞ്ഞ ഒരാഴ്ചയായി പകല്‍ നല്ല ചൂടും രാത്രി നല്ല തണുപ്പുമാണ്. 16.9 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 28.6 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വയനാട്ടില്‍ കഴിഞ്ഞ ദിവസങ്ങളിലെ താപനില. കൊടുംചൂട് അനുഭവപ്പെട്ട 2017 ഫെബ്രുവരി അവസാനം 31.5 മുതല്‍ 33.4 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരുന്നു വയനാട്ടിലെ ചൂട്. രാത്രിയിലെ ചൂടി​െൻറ ഇരട്ടിയാണ് പകല്‍ കുറേക്കാലമായി വയനാട്ടില്‍ അനുഭവപ്പെടുന്നത്. ഇത് ഡെക്കാന്‍ പീഠഭൂമി പ്രദേശത്തെ സവിശേഷതയാണ്. ഡെക്കാന്‍ പീഠഭൂമി പ്രദേശത്തെ കാലാവസ്ഥ കടന്നുകയറുന്നത് വയനാടി​െൻറ ജൈവവൈവിധ്യത്തെ തകിടംമറിക്കുമെന്ന് നേരത്തേ വിദഗ്ധര്‍ മുന്നറിയിപ്പു നൽകിയിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം പുഴകളിലും തോടുകളിലും കിണറുകളിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനു പിന്നാലെ ജില്ലയിൽ മണ്ണിരകളും ഇരുതലമൂരികളും വ്യാപകമായി ചത്തൊടുങ്ങുന്നത് വരാനിരിക്കുന്ന കൊടുംവരൾച്ചയുടെ സൂചനയാണെന്ന വാദവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.