വാഴയൂരിൽ പരിസ്ഥിതി പഠനം അനിവാര്യം എൻ.സി.പി

കാരാട്: പ്രളയക്കെടുതികൾ ദുരന്തം വിതച്ച വാഴയൂരിൽ പരിസ്ഥിപഠനം നടത്തി പ്രകൃതി വിഭവങ്ങളുടെ ഖനനത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് വാഴയൂർ മണ്ഡലം എൻ.സി.പി ആവശ്യപ്പെട്ടു. വ്യാപകമായ തോതിൽ മലകൾ ഇടിച്ചു നിരത്തലും നിരവധി ചെങ്കൽ, കരിങ്കൽ ക്വാറികളുടെ അനിയന്ത്രിത പ്രവർത്തനവുംമൂലം വാഴയൂരിനെ കാത്തിരിക്കുന്നത് ദുരന്തമാണെന്നും യോഗം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡൻറ് സമദ് മുറാദ് യോഗം ഉദ്ഘാടനം ചെയ്തു. അബു കക്കോവ്, മൊയ്തീൻ, പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.