ക​േക്കാടിയിൽ എലിപ്പനി പ്രതിരോധ മരുന്ന്​ വിതരണ കേന്ദ്രം

കേക്കാടിയിൽ എലിപ്പനി പ്രതിരോധ മരുന്ന് വിതരണ കേന്ദ്രം കക്കോടി: എലിപ്പനി ഭീതിക്കിടെ കക്കോടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനോടുചേർന്ന് എലിപ്പനി പ്രതിരോധ സൗജന്യ മരുന്നു വിതരണകേന്ദ്രം പ്രവർത്തനമാരംഭിച്ചു. വെള്ളപ്പൊക്കക്കെടുതിയെ തുടർന്ന് സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുന്ന പ്രത്യേക കേന്ദ്രങ്ങളുടെ ഭാഗമായാണ് കക്കോടിയിൽ കൗണ്ടർ ആരംഭിച്ചത്. ശനിയാഴ്ച 70 പേർക്ക് മരുന്ന് വിതരണം ചെയ്തു. വിവിധ ഭാഗങ്ങളിലായി നിരവധി പേർ പനി ബാധിച്ച് ചികിത്സ തേടുന്നുമുണ്ട്. പൂനൂർ പുഴ കരകവിഞ്ഞ് പഞ്ചായത്തിലെ കിരാലൂർ, പൂവത്തൂർ, മോരിക്കര ഭാഗങ്ങൾ വെള്ളത്തിലായിരുന്നു. ഇൗ ഭാഗങ്ങളിൽ രോഗബാധക്ക് ഏറെ സാധ്യത കണക്കാക്കിയാണ് കേന്ദ്രത്തി​െൻറ പ്രവർത്തനം. ബ്ലോക് പഞ്ചായത്ത് അംഗം പി. ശോഭീന്ദ്രൻ മരുന്നു നൽകി കേന്ദ്രത്തി​െൻറ ഉദ്ഘാടനം നിർവഹിച്ചു. ഒരു ഡോക്ടറും നഴ്സും ചാർജെടുത്തിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ഇവരുടെ സേവനം ലഭ്യമാകും. padam: Eli എലിപ്പനി പ്രതിരോധ മരുന്ന് വിതരണ കേന്ദ്രത്തി​െൻറ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ശോഭീന്ദ്രൻ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.