വവ്വാൽക്കൂട്ടം ഇവിടെ സുഖനിദ്രയിലാണ്

വവ്വാൽക്കൂട്ടം ഇവിടെ സുഖനിദ്രയിലാണ് കൊടിയത്തൂർ: പ്രദേശങ്ങളിൽ നിപ വൈറസ് ഭീതി പരത്തുമ്പോഴും, 25 വർഷത്തിലേറെയായി കൊടിയത്തൂർ പഞ്ചായത്തിലെ തെയ്യത്തുംകടവിനടുത്തുള്ള ചെറുകയിൽ സുഖജീവിതം നയിക്കുകയാണ് 500ലധികം വവ്വാലുകൾ. ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത് ഒമ്പതിലധികം മരങ്ങളാണ് സ്ഥിരവാസത്തിനായി വവ്വാൽക്കൂട്ടം തിരഞ്ഞെടുത്തിട്ടുള്ളത്. സംസ്ഥാനത്ത് വ്യാപിച്ച നിപ വൈറസ് തങ്ങളെ ബാധിക്കുന്നതല്ല എന്ന രീതിയിലാണ് അവയുടെ സഞ്ചാരം. രാത്രികാലങ്ങളിൽ ഭക്ഷണം തേടി വന്നശേഷം പകൽ സമയങ്ങളിൽ തേക്ക് മരച്ചില്ലകളിൽ കൂട്ടത്തോടെ തൂങ്ങിക്കിടക്കും. അമിതമായ ശബ്ദങ്ങളോ പുകയോ ഉൾക്കൊള്ളാൻ കഴിയാത്ത വവ്വാലുകൾ ഇതുകൊണ്ടാവാം ആൾസഞ്ചാരം കുറഞ്ഞ ചെറുകയിൽ പോലുള്ള പ്രദേശങ്ങൾ താമസിക്കാനായി തിരഞ്ഞെടുത്തതെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. photo: kodi33.jpg കൊടിയത്തൂർ ചെറുകയിലെ മരത്തിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.