മാവൂരിൽ ജൂണ്‍ മൂന്നിന് പൊതുശുചീകരണ യജ്​ഞം

മാവൂര്‍: സംസ്ഥാന സര്‍ക്കാറി​െൻറ 'ആരോഗ്യ ജാഗ്രത' പരിപാടിയുടെ ഭാഗമായി മാവൂര്‍ ഗ്രാമപ‍ഞ്ചായത്തില്‍ ജൂണ്‍ മൂന്നിന് പൊതുശുചീകരണ യജ്ഞമായി ആചരിക്കാൻ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍മാരുടെ യോഗം തീരുമാനിച്ചു. യജ്ഞത്തിന് മുന്നോടിയായി കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കുകയും നടത്തിപ്പിനായി ബഹുജനപങ്കാളിത്തത്തോടെ വിപുലമായ സംഘാടകസമിതി രൂപവത്കരിക്കുകയും ചെയ്യും. ശുചീകരണ യജ്ഞത്തില്‍‍ രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍, മത-സാംസ്കാരിക സംഘടനകള്‍, ക്ലബുകള്‍, െറസിഡൻറ്സ് അസോസിയേഷനുകള്‍, വ്യാപാരി സംഘടനകള്‍ തുടങ്ങിയവയുടെ പങ്കാളിത്തം ഉറപ്പാക്കാൻ തീരുമാനിച്ചു. യജ്ഞത്തി​െൻറ പ്രചാരണാർഥം കുടുംബശ്രീ, ബാലസഭ, വാര്‍ഡ് വികസന സമിതികള്‍, നാഷണല്‍ സർവിസ് സ്കീം വളൻറിയര്‍മാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ സ്ക്വാഡുകള്‍ രൂപവത്കരിച്ച് ഗൃഹസന്ദര്‍ശനവും ലഘുലേഖ വിതരണവും നടത്തും. ആേലാചന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. എം.സി.എച്ച് ചെറൂപ്പ യൂനിറ്റ് അഡ്മിനിസ്ട്രേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്‍സു വിജയന്‍, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.സി. വാസന്തി, കെ. കവിതഭായ്, കെ. ഉസ്മാൻ, അംഗങ്ങളായ യു.എ. ഗഫൂർ, പുതുക്കുടി സുരേഷ്, കെ. അനൂപ്, സുബൈദ കണ്ണാറ, സാജിദ പാലിശ്ശേരി, മൈമൂന കടുക്കാഞ്ചീരി, ടി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി എം.എ. റഷീദ്, ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ, ജെ.എച്ച്.െഎമാരായ കെ.െക. വിജയൻ, കമല എന്നിവര്‍‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.