കർഷക പ്രക്ഷോഭം: കോൺഗ്രസിെൻറ ഒന്നാംഘട്ട സമരത്തിന് തുടക്കം

കൽപറ്റ: ഭൂനികുതി വർധന പിൻവലിക്കുക, ജപ്തി നടപടികൾ നിർത്തിവെക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫിസുകളിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലതല ഉദ്ഘാടനം പടിഞ്ഞാറത്തറയിൽ ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. അബ്ദുറഹിമാൻ, ജോണി നന്നാട്ട്, എം.വി. ജോൺ, ശകുന്ദള ഷൺമുഖൻ, ശ്രീധരൻ മാസ്റ്റർ, ജസ്റ്റിൻ കട്ടക്കയം, കെ.വി. ടൈറ്റസ്, മാത്യു വട്ടുകുളം, ഗോപി അമയമംഗലം, ജോസഫ് പുല്ലുമാലി, കെ.വി. ഇബ്രാഹിം, പി. നാസർ, സത്യപ്രകാശ്, കെ.കെ. അനീഷ്, ജിഷ ശിവരാമൻ, ബേബി കിളിയമ്പ്ര എന്നിവർ സംസാരിച്ചു. കൽപറ്റ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൽപറ്റ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. മാർച്ച് കെ.പി.സി.സി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. അഡ്വ. ടി.ജെ. ഐസക്, ജി. വിജയമ്മ ടീച്ചർ, സി. ജയപ്രസാദ്, ഗിരീഷ് കൽപറ്റ, പി. വിനോദ് കുമാർ, സാലി റാട്ടക്കൊല്ലി, വി. നൗഷാദ്, സെബാസ്റ്റ്യൻ കൽപറ്റ, കെ. ഷംസു, കെ. അജിത, പി.കെ. ബിന്ദു, ആയിഷ പള്ളിയാൽ, എസ്. മണി, കാരാടൻ സലീം എന്നിവർ സംസാരിച്ചു. കണിയാമ്പറ്റ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കണിയാമ്പറ്റ വില്ലേജ് ഓഫിസ് ധർണ ഡി.സി.സി ജനറൽ സെക്രട്ടറി നജീബ്‌ കരണി ഉദ്ഘാടനം ചെയ്തു. സി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. റസാഖ് നെല്ലിയമ്പം, എം.എ. മജീദ്, വി.എൻ. വിനോദ്, ഇബ്രാഹിം വാഴയിൽ, ബിനു ജേക്കബ് എന്നിവർ സംസാരിച്ചു. മുട്ടിൽ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മുട്ടിൽ നോർത്ത് ഓഫിസിലേക്ക് ധർണ നടത്തി. മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ജോയ് തെട്ടിത്തറ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മിനി, ഡി.സി.സി ജനറൽ സെക്രട്ടറി ബിനു തോമസ്, എം. ദേവസ്യ, കെ. പത്മനാഭൻ, സുന്ദർരാജ് എടപ്പെട്ടി, വി.പി. അശോകൻ, ഉമ്മർ പൂപ്പ, ബാലകൃഷ്ണൻ, നായർ, കാദിരി അബ്ദുല്ല, വി.കെ. ഗോപി, ചന്ദ്രിക കൃഷ്ണൻ, സീമ ജയരാജൻ എന്നിവർ നേതൃത്വം നൽകി. മാനന്തവാടി: പയ്യമ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യമ്പള്ളി വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സമരം കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം അഡ്വ. എൻ.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സണ്ണി ചാലിൽ അധ്യക്ഷത വഹിച്ചു. ടി.എ. റെജി, ജേക്കബ് സെബാസ്റ്റ്യൻ, സാബു പൊന്നിയിൽ, പി. ഷംസുദ്ദീൻ, ഇളയിടം ബേബി, ജോസ് തടത്തിൽ, അശോകൻ കൊയിലേരി, ജ്യോതി പ്രസാദ്, തുണ്ടത്തിൽ വിജയൻ, എം.കെ. ഗിരീഷ് കുമാർ, തടത്തിൽ ജോസ്, ഷീജ ഫ്രാൻസിസ്, ബിജി, എൽബിൻ മാത്യു, ബെനഡിക്ട് എന്നിവർ സംസാരിച്ചു. പനമരം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പനമരം വില്ലേജ് ഓഫിസ് മാർച്ചും ധർണയും മുൻ മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബെന്നി അരിഞ്ചേർമല അധ്യക്ഷത വഹിച്ചു. സാബു നീർവാരം, ഗിരീഷ് മലങ്കര, ലിസി തോമസ്, വാസു അമ്മാനി, എം.കെ. അമ്മദ്, പി.കെ. യൂസഫ്, രാധാകൃഷ്ണൻ, അനിൽ പനമരം, കെ.ടി. നിസാം, ജെയിംസ്, കെ.സി. വിത്സൻ, എം.കെ. രാജഗോപാലൻ എന്നിവർ സംസാരിച്ചു. മാനന്തവാടി: കോൺഗ്രസ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെയും കർഷക കോൺഗ്രസ് വില്ലേജ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ മാനന്തവാടി വില്ലേജ് ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തി. വില്ലേജ് ഓഫിസിനു മുന്നിൽ നടന്ന ധർണ കർഷക കോൺഗ്രസ് ജില്ല പ്രസിഡൻറ് അഡ്വ. ജോഷി സിറിയക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഡെന്നിസൺ കണിയാരം അധ്യക്ഷത വഹിച്ചു. എം.പി. ശശികുമാർ, ഇ.ജെ. ഷാജി, സി. കൃഷ്ണൻ, പി.പി.എ. ബഷീർ, എം.ആർ. സുരേന്ദ്രൻ, സക്കീന ഹംസ, സ്വപ്ന ബിജു, സ്റ്റാർവിൻ സറ്റാനി, പി.കെ. കാദർ എന്നിവർ സംസാരിച്ചു. തിരുനെല്ലിയിൽ ഡി.സി.സി സെക്രട്ടറി പി.വി. ജോർജ് ഉദ്ഘാടനം ചെയ്തു. കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. കെ.ജി. രാമകൃഷ്ണൻ, ദിനേശ് കോട്ടിയൂർ എന്നിവർ സംസാരിച്ചു. മേപ്പാടി: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പടി വില്ലേജ് ഓഫിസിനു മുന്നിൽ ധർണ നടത്തി. യു.ഡി.എഫ് ജില്ല കൺവീനർ സി.പി. വർഗീസ് ഉദ്ഘാടനം ചെയ്തു. ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ.ജി. വർഗീസ്, ഒ. ഭാസ്കരൻ, ബെന്നി, കെ.പി. ഹൈദരലി എന്നിവർ നേതൃത്വം നൽകി. രാജു ഹെജമാടി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.