നിപ വൈറസ്: വവ്വാലിനെ പിടിക്കാൻ ശ്രമം തുടരുന്നു

* കനത്തമഴ കാരണം പഴംതീനി വവ്വാലുകളെ പിടിക്കാൻ സാധിച്ചിട്ടില്ല പേരാമ്പ്ര: നിപ വൈറസ് ബാധക്ക് കാരണമായ വവ്വാലിനെ കണ്ടെത്താനുള്ള ശ്രമം മൂന്നാംദിവസവും തുടർന്നു. നിപ വൈറസ് മരണം ആദ്യമായി റിപ്പോർട്ട് ചെയ്ത ചങ്ങരോത്ത് സൂപ്പിക്കടയിലും പരിസര പ്രദേശങ്ങളിലുമാണ് ചൊവ്വാഴ്ച വിദഗ്ധസംഘം സന്ദർശനം നടത്തിയത്. മൂന്നുപേർ മരിച്ച വളച്ചുകെട്ടി മൂസയുടെ വീട്ടുവളപ്പിലെ കിണറ്റിൽനിന്ന് പിടിച്ച വവ്വാലിനെ പരിശോധിച്ചെങ്കിലും വൈറസ് കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് പഴംതീനി വവ്വാലുകളുടെ സാമ്പിൾ എടുത്ത് പരിശോധനക്കയക്കാൻ തീരുമാനിച്ചത്. ഇതി​െൻറ അടിസ്ഥാനത്തിലാണ് വിദഗ്ധ സംഘം വവ്വാലിനെ തേടി ഇറങ്ങിയത്. കനത്തമഴ കാരണം വവ്വാലുകളെ പിടിക്കാൻ സാധിച്ചിട്ടില്ല. പഴംതീനി വവ്വാലുകൾ പകൽസമയത്ത് കാടിനുള്ളിൽ ആയിരിക്കുമെന്നതിനാൽ അവയെ പിടിക്കുന്നത് ശ്രമകരമാണെന്ന് സംഘാംഗങ്ങൾ പറയുന്നു. സൂപ്പിക്കട, പള്ളിക്കുന്ന്, ആപ്പറ്റ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.