കോഴികളിലൂ​െട നിപ പകരുമെന്ന വ്യാജ സന്ദേശം: പൊലീസ്​ കേസെടുത്തു

കോഴിക്കോട്: കോഴികളിലൂെട നിപ വൈറസ് പകരുമെന്ന വ്യാജ സന്ദേശത്തിനെതിരെ കർശന നടപടിക്കൊരുങ്ങി പൊലീസും ആരോഗ്യ വകുപ്പും. ജില്ല മെഡിക്കല്‍ ഓഫിസി​െൻറ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ കാളിരാജ് മഹേഷ്‌കുമാറി​െൻറ നിർദേശപ്രകാരം നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ ശിക്ഷാനിയമം 468, 471, കേരള പൊലീസ് ആക്ട് 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയും അറിയിച്ചിട്ടുണ്ട്. നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്നും ഇത്തരക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കുമെന്നും മന്ത്രി ടി.പി. രാമകൃഷ്ണനും പറഞ്ഞു. കോഴികളിലൂടെ നിപ വൈറസ് പകരുമെന്ന് ലാബ് പരീക്ഷണത്തിൽ തെളിഞ്ഞതായാണ് വ്യാജ സന്ദേശത്തിലുള്ളത്. ജില്ല മെഡിക്കൽ ഓഫിസറുടെ ഒപ്പും സീലും വ്യാജമായി രേഖപ്പെടുത്തിയ അറിയിപ്പ് ശരിയാണെന്നു കരുതി പലരും സുഹൃത്തുക്കളിലേക്കും െറസിഡൻറ്സ് അസോസിയേഷൻ ഗ്രൂപ്പുകളിലേക്കും വ്യാപകമായി ഫോർവേഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്. തിങ്കളാഴ്ച രാത്രിയോടെ സന്ദേശം സംസ്ഥാനമൊട്ടാകെ പടർന്നു. കോഴികളിലൂെട നിപ വൈറസ് പകരുമെന്ന് പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ഡി.എം.ഒ തിങ്കളാഴ്ച തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും ഈ അറിയിപ്പിനെ പിന്നിലാക്കി വ്യാജ സന്ദേശം ഇപ്പോഴും വിവിധ ഗ്രൂപ്പുകളിൽ പ്രചരിക്കുകയാണ്. കേരള ചിക്കൻ ഡീലേഴ്സ് അസോസിയേഷനും ചിക്കൻ വ്യപാര സമിതിയും ജില്ല കലക്ടർക്കും കമീഷണർക്കും വ്യാജ സന്ദേശത്തിനെതിരെ ചൊവ്വാഴ്ച പരാതി നൽകി. തൊടുപുഴ മുല്ലക്കരയിലെ ഹാച്ചറി ഉടമ ഷാജി മാത്യു തൊടുപുഴ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. റമദാൻ വിപണി സജീവമായ സമയത്ത് വ്യാജ സന്ദേശം പ്രചരിച്ചത് കോഴി വിൽപനയെ സാരമായി ബാധിച്ചുവെന്ന് വ്യാപാരികൾ പറഞ്ഞു. ചില്ലറ മേഖലയിൽ വിൽപന കുറഞ്ഞതോടെ കേരളത്തിലെ പ്രധാന കോഴി ഫാമുകളും തമിഴ്നാട്ടിലെ മൊത്ത വിപണിയും പ്രതിസന്ധിയിലായിട്ടുണ്ടെന്ന് കേരള ചിക്കല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ല സെക്രട്ടറി കെ. സുബ്രഹ്മണ്യൻ പറഞ്ഞു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.