കാറ്റ്; ചേലക്കാട്, നരിക്കാട്ടേരി ഭാഗങ്ങളിൽ ഫലവൃക്ഷങ്ങൾ വീണ് വീടുകൾക്ക് നാശം

നാദാപുരം: തിങ്കളാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചേലക്കാട്, നരിക്കാട്ടേരി ഭാഗങ്ങളിൽ വൻ നാശം. ഫലവൃക്ഷങ്ങൾ പൊട്ടിവീണ് മൂന്നു വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. നരിക്കാട്ടേരി മണ്ടോടി ബഷീറി​െൻറ വീടിനു മുകളിൽ അയൽവീട്ടിലെ പ്ലാവ് പൊട്ടിവീണ് സൺഷേഡ് തകർന്നു. വെള്ളടാങ്ക്, പൈപ്പുകൾ എന്നിവ പൊട്ടി. ചേലക്കാടുനിന്ന് ഫയർ ഫോഴ്സ് എത്തിയാണ് പ്ലാവ് മുറിച്ചുമാറ്റിയത്. നരിക്കാട്ടേരിയിലെ കരയാത്ത ആയിഷയുടെ വീടിനു മുകളിൽ പുളിമരം മുറിഞ്ഞുവീണു വീട് ഭാഗികമായും കക്കൂസ് പൂർണമായും തകർന്നു. പറമ്പത്ത് സി.എച്ച്. ഫൈസലി​െൻറ വീടിനു മുകളിൽ തെങ്ങു വീണു. ചേലക്കാട് പാറക്കെട്ടിൽ നാണു, ചെട്ടിയാം രാധ എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം വീണു. ജാനുവി​െൻറ വീട് പൂർണമായും തകർന്നു. രാധയുടെ വീടി​െൻറ മേൽക്കൂരക്കാണ് നാശം. തെക്കയിൽ രതീഷി​െൻറ ഓട്ടോറിക്ഷ, പാറേമ്മൽ വിവേക്, രാജേഷ് എന്നിവരുടെ ബൈക്കുകൾ എന്നിവയും മരം വീണ് തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.