നാദാപുരം ഫയർ സ്​റ്റേഷൻ; യൂത്ത് ലീഗിനെ തിരുത്തി ലീഗ്; കെട്ടിടം ഉടൻ നിർമിക്കാൻ നടപടി സ്വീകരിക്കണം

നാദാപുരം: സൗജന്യമായി സ്ഥലം ലഭ്യമായ സാഹചര്യത്തിൽ നാദാപുരം ഫയർസ്റ്റേഷനു കെട്ടിടം നിർമിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കാൻ മുസ്ലിംലീഗ് പഞ്ചായത്ത് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ഇ.കെ. വിജയൻ എം.എൽ.എ ഇടപെട്ട് ഇതിനുള്ള ശ്രമം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. നിർദിഷ്ട സ്ഥലം തണ്ണീർത്തടമായതിനാൽ ഇവിടെ ഫയർസ്റ്റേഷൻ നിർമിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭവുമായി പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് രംഗത്തിറങ്ങിയതിനിടയിലാണ് യൂത്ത് ലീഗിനെ തിരുത്തി മുസ്ലിം ലീഗ് രംഗത്ത് വന്നത്. മുസ്ലിംലീഗ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തും ഫയർ സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ സജീവമായി രംഗത്തുണ്ട്. കെട്ടിടത്തിലേക്ക് റോഡ് നിർമിക്കുന്നതിന് വേണ്ടി പുളിക്കൂൽ തോടിനോട് ചേർന്ന ഗ്രാമപഞ്ചായത്ത് സ്ഥലം ഭരണസമിതി വിട്ടുനൽകിയിരുന്നു. അനാവശ്യ വിവാദമുണ്ടാക്കി നാട്ടിലെ വികസനം ഇല്ലാതാക്കുന്ന സമീപനം ശരിയല്ലെന്നാണ് ലീഗി​െൻറ നിലപാട്. ഫയർസ്റ്റേഷൻ കെട്ടിടം നിർമാണ പ്രവൃത്തി മുടങ്ങുന്ന രീതിയിൽ ഒരു നിലപാടും തങ്ങൾ സ്വീകരിക്കില്ലെന്ന് പഞ്ചായത്ത് ലീഗ് പ്രസിഡൻറ് എം.പി. സൂപ്പി അറിയിച്ചു. യൂത്ത് ലീഗ് നടത്തുന്ന സമരത്തെക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടത്. സാങ്കേതികത്വം എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് അധികൃതരാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.