മഴക്കാലപൂർവ ശുചീകരണം

കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എടത്തുംകര നാണു ഉദ്ഘാടനം ചെയ്തു. കെ.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. ജി.എസ്. സുകേഷ് കുമാർ, എം.പി. പ്രേമജൻ, രജിത വെള്ളങ്ങാട്ട്, എൻ.പി. വിജയൻ, എം.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. മരം വീണ് വീട് തകർന്നു തിരുവള്ളൂർ: കനത്ത കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. തോടന്നൂർ കന്നിനടയിലെ കോളിക്കൽ അശോക​െൻറ വീടാണ് തകർന്നത്. ശരീരം തളർന്നതിനെ തുടർന്ന് പുറത്തിറങ്ങാനാവാതെ വീട്ടിൽതന്നെ കഴിയുകയാണ് അശോകൻ. വീട് തകർന്നതോടെ ഭാര്യയും രണ്ടു കുട്ടികളുമുള്ള കുടുംബം കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്. വീട് പുനർനിർമിക്കാൻ വാർഡ് സമിതിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ സമിതി യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഡി. പ്രജീഷ് അധ്യക്ഷത വഹിച്ചു. ആർ. മജീദ്, സി.വി. ഹമീദ്, സൂപ്പി തിരുവള്ളൂർ, ആർ. മനുറാം, എ.ടി. മൂസ, മഠത്തിൽ ബാലകൃഷ്ണൻ, കോളിക്കൽ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. നൂറുശതമാനം ജയം കുറ്റ്യാടി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിന് നൂറുമേനി ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.